തൃശൂർ: ടെലിവിഷൻ അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ താരം ഗോപിക അനിലും വിവാഹിതരായി. ഇന്ന് പുലർച്ചെ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.
വിവാഹത്തിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. കസവ് സാരിയായിരുന്നു ഗോപികയുടെ വിവാഹ വസ്ത്രം. ആഭരണങ്ങൾ അണിയുന്നതിലും ലാളിത്യമുണ്ടായിരുന്നു. വിവാഹ ചിത്രങ്ങൾ ഗോവിന്ദ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ഇതിന് താഴെ ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുള്ളത്. താലികെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
ഏതാനും മാസങ്ങൾക്ക് മുൻപ് കോഴിക്കോട് വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടായിരുന്നു ഇരുവരുടെയും ഗോവിന്ദ് ഗോപികയുമായുള്ള വിവാഹത്തിന്റെ വിവരം ആരാധകരെ അറിയിച്ചത്. ഇതിന് പിന്നാലെ വിവാഹ തിയതിയും പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: