ദുബായ്: ഭാരതത്തിന്റെ എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് അബുദാബിയിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക സ്വീകരണത്തിൽ യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മുഖ്യാതിഥിയായി. യുഎഇയിലെ ഭാരതത്തിന്റെ അംബാസഡർ സഞ്ജയ് സുധീറിന്റെ നേതൃത്വത്തിൽ അബുദാബിയിലെ ഫെയർമോണ്ട് ബാബ് അൽ ബഹ്ർ ഹോട്ടലിൽ വെച്ചായിരുന്നു ഈ സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചത്.
യുഎഎയിലെ അറബ് നയതന്ത്ര കാര്യാലയങ്ങളിലെ പ്രതിനിധികൾ, എമിറാത്തി, ഭാരതത്തിന്റെ വ്യവസായ പ്രമുഖർ, യുഎഇയിലെ നിരവധി ഭാരതീയർ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധങ്ങൾ ഈ ചടങ്ങിൽ സംസാരിച്ച് കൊണ്ട് സഞ്ജയ് സുധീർ എടുത്ത് കാട്ടി. ഈ ചടങ്ങിന്റെ ഭാഗമായി പരമ്പരാഗത ഭാരതീയ നൃത്തങ്ങൾ അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക