കോഴിക്കോട്: തപസ്യ കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ ദുര്‍ഗാദത്ത പുരസ്കാരത്തിന് എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായ യദു വിജയകൃഷ്ണന് അര്‍ഹനായി. 10,000 രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്കാരം. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ്, എഴുത്തുകാരി ഡോ. വി. സുജാത, ഡോക്യുമെന്ററി സംവിധായകനും ഫോക്ലോര് ഗവഷകനുമായ യു.പി. സന്തോഷ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
കവിയും പ്രബന്ധകാരനുമായിരുന്ന കെ.എന്‍. ദുര്‍ഗാദത്തന്‍ ഭട്ടതിരിപ്പാടിന്റെ സ്മരണാര്‍ഥം 40 വയസ്സില്‍ താഴെയുള്ള സാഹിത്യ പ്രതിഭകള്‍ക്കു നല്‍കുന്നതാണ് ഈ പുരസ്കാരം.
പ്രമുഖ ചലച്ചിത്ര നിരൂപകന് വിജയകൃഷ്ണന്റെ മകനായ യദു വിജയകൃഷ്ണന് നിരവധി ഫിലിം ജൂറികളില്‍ അംഗമായിരുന്നു. അനേകം ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ചെയ്തു. സംസ്കൃത ഭാഷയിലെടുത്ത ഭഗവദജ്ജുകം എന്ന ചിത്രം 11 ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടി. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള 21 മന്ത്സ് ഓഫ് ഹെല് എന്ന ഡോക്യുമെന്ററി വലിയ പ്രതികരണമുണ്ടാക്കി. ടെയ്ല്‍സ് ഓഫ് ലോര്‍ഡ് ശിവ, ദ് സ്റ്റോറി ഓഫ് അയോദ്ധ്യ എന്നിവ ശ്രദ്ധേയ രചനകളാണ്.
ഫെബ്രുവരി 10, 11 തീയതികളിലെ കാഞ്ഞങ്ങാട്ടെ തപസ്യ വാര്ഷികോത്സസവത്തില് പുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: