ആലപ്പുഴ: രാമജന്മഭൂമി ക്ഷേത്രനിര്‍മാണത്തില്‍ വിശ്വകര്‍മജര്‍ക്ക് നല്കിയ ആദരവിന് നന്ദി അറിയിച്ച് വിശ്വകര്‍മ നവോത്ഥാന്‍ ഫൗണ്ടേഷന്‍ (വിഎന്‍എഫ്). കര്‍ണാടക സ്വദേശിയും വിശ്വകര്‍മജനുമായ ശില്പി അരുണ്‍ യോഗിരാജ് നിര്‍മിച്ച രാംലല്ലാ വിഗ്രഹം അയോദ്ധ്യയിലെ ചരിത്രപ്രസിദ്ധമായ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠക്കായി തെരഞ്ഞെടുത്തതിനും ക്ഷേത്രനിര്‍മാണത്തിലുടനീളം വിശ്വകര്‍മജര്‍ക്ക് അര്‍ഹമായ പ്രാതിനിദ്ധ്യവും പരിഗണയും നല്കിയതിനും ശ്രീരാമജന്മഭൂമി ന്യാസ്, രാമജന്മഭൂമി ക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റ്, കേന്ദ്ര സര്‍ക്കാര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്ക് ഫൗണ്ടേഷന്‍ ദേശീയ നിര്‍വാഹക സമിതി നന്ദി അറിയിച്ചു.
ഈ സന്ദര്‍ഭത്തില്‍ നദീതട സംസ്‌കാരങ്ങളും ലോകാത്ഭുതങ്ങളായ പുരാതന പൈതൃക സ്മാരകങ്ങളും പടുത്തുയര്‍ത്തിയ ഭാരതത്തിലെ വിശ്വകര്‍മ്മജരുടെ സമഗ്രമായ പുരോഗതിക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
നാഷണല്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ വി.എസ്. ജയപ്രകാശ് ആചാര്യ അധ്യക്ഷനായി. ഡയറക്ടര്‍മാരായ ലഫ്. കേണല്‍ പി.വി. നാരായണന്‍, എം. സോമേഷ് കുമാര്‍ ആചാര്യ, കേരള സംസ്ഥാന പ്രസിഡന്റ് മുരളീദാസ് സാഗര്‍, ജനറല്‍ സെക്രട്ടറി വി. രാജേന്ദ്രന്‍, ട്രഷറര്‍ വി.യു. മോഹനന്‍, വൈസ് പ്രസിഡന്റ്, അഡ്വ. വൈ. വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: