കാസര്‍കോട്: എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന സൂക്ഷ്മതലത്തില്‍ പ്രവര്‍ത്തിക്കുന്ന മോദിജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നമുക്ക് ഇനിയും വേണമെന്ന് പദ്മശ്രീ സത്യനാരായണ ബലേരി. കെ. സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്രയോടനുബന്ധിച്ച് കാസര്‍കോട് നടന്ന സ്നേഹസംഗമം പരിപാടിയില്‍ പങ്കെടുത്ത ശേഷം ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ സര്‍ക്കാരുകളുടെ കാലത്ത് താഴെത്തട്ടിലുള്ള ഒരാളെ തേടി ഒരു അംഗീകാരം എത്തുക എന്നത് സ്വപ്നം കാണാന്‍ പോലും സാധിക്കുമായിരുന്നില്ല. എന്നാല്‍ ഇന്ന് നമ്മുടെ ഭാരതത്തിന്റെ നട്ടെല്ലായ താഴെത്തട്ടിലുള്ള കര്‍ഷകരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വിശാലമായ കാഴ്ചപ്പാടുള്ള ഒരു സര്‍ക്കാരാണ് മോദിയുടെ നേതൃത്വത്തിലുള്ളത്. പദ്മശ്രീ എന്ന വലിയ അംഗീകാരം കേവലം വ്യക്തിപരമായ ഒരു നേട്ടമായി മാത്രം കാണുന്നില്ല. മറിച്ച് ഭാരതത്തിലെ കോടിക്കണക്കിനായ സാധാരണ കര്‍ഷകര്‍ക്കുള്ള വലിയ അംഗീകാരം ആയി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ഇത് കര്‍ഷകര്‍ക്കുള്ള അംഗീകാരവും പ്രോത്സാഹനവും കൂടിയാണ്. നമ്മുടെ നാട്ടില്‍ അന്യംനിന്നു പോകുന്ന നെല്‍വിത്തുകള്‍ ആണ് നിരവധി വര്‍ഷമായി കൃഷി ചെയ്തു സംഭരിച്ച് സംരക്ഷിച്ചു വിതരണം ചെയ്തുവരുന്നത്. ഏകദേശം 650 ഇനം നെല്‍വിത്തുകള്‍ ഇത്തരത്തില്‍ സംരക്ഷിക്കുന്നു. എന്നാല്‍ ഒരു തപസ്യ പോലെ വര്‍ഷങ്ങളായി ചെയ്തുവന്ന ഈ സംരംഭത്തെ ആരും തന്നെ പരിഗണിച്ചില്ല. ആരും ശിപാര്‍ശ ചെയ്യാതെ ആരോടും അപേക്ഷിക്കാതെ പദ്മശ്രീ തന്നെ തേടിയെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: