തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനം നടത്തുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നതാണ്. പറഞ്ഞതുപോലെ കൃത്യം ആറുമണിക്ക് പത്രസമ്മേളനം തുടങ്ങുകയും ചെയ്തു. ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് വൈകുന്നേരം മസ്ക്കറ്റ് ഹോട്ടലിലെ പരിപാടിക്ക് ശേഷം പത്രക്കാരെ കാണുമെന്നു അറിയിച്ചു. പരിപാടി കഴിഞ്ഞപ്പോള്‍ ആറുമണി കഴിഞ്ഞു. ചാനലുകളെല്ലാം മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ലൈവ് നല്കികൊണ്ടിരുന്നപ്പോളാണ് ഗവര്‍ണര്‍ പത്രക്കാരെ കണ്ടത്. മുഖ്യമന്ത്രിയെവിട്ട് ചാനലുകളെല്ലാം ഗവര്‍ണറുടെ പത്രസമ്മേളനം ലൈവ് ആയി കൊടുത്തു. ഗവര്‍ണര്‍ പത്രസമ്മേളനം പൂര്‍ത്തിയാക്കിയ ശേഷമാണ് മു്ഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലേയ്ക്ക് ക്യാമറ തിരിച്ചത്.
ഗവര്‍ണറുടെ വാക്കുകളാണോ മുഖ്യമന്ത്രിയുടെ സംസാരമാണോ ആളുകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നത് എന്നതിന്റെ കൃത്യമായ തെളിവായിരുന്നു ഇത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: