സൂപ്പര്‍ താരങ്ങളായ അജയ് ദേവ്ഗണിന്റേയും കജോളിന്റേയും മകളാണ് നൈസ. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ധാരാളം ആരാധകരെ നേടിയെടുത്തിട്ടുണ്ട് നൈസ. താരപുത്രിയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നിലവില്‍ സ്വിറ്റ്‌സര്‍ലാണ്ടില്‍ പഠിക്കുകയാണ്. നേരത്തെ സിംഗപ്പൂരിലായിരുന്നു നൈസ പഠിച്ചിരുന്നത്. ഇതിനിടെ ഇപ്പോഴിതാ നൈസയുടെ വിദ്യാഭ്യാസ കാലത്തെക്കുറിച്ചൊരു കഥ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
സിംഗപ്പൂരില്‍ പഠിക്കുന്ന സമയത്ത് നൈസ സ്‌കൂളില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കിയെന്നും തുടര്‍ന്ന് താരപുത്രിയെ സ്‌കൂളില്‍ന ിന്നും പുറത്താക്കിയെന്നുമാണ് റിപ്പോര്‍ട്ടുഖകള്‍ പറയുന്നത്. മകളെ പുറത്താക്കിയതിന് കജോള്‍ സ്‌കൂളിലെത്തി പ്രശ്‌നമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ആരുടേയും പേര് പരാമര്‍ശിക്കാതെയുള്ള ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളുടെ ഉറവിടം.
”ഒരു വര്‍ഷം മുമ്പ് സിംഗപ്പൂരിലെ ഡോവറിലെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രശ്‌നങ്ങളുണ്ടാക്കയതിന് താരപുത്രിയെ പുറത്താക്കിയെന്ന് ചില ഇന്ത്യക്കാരില്‍ നിന്നും അറിഞ്ഞു. കാശുകാരായ റഷ്യക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളാണ്. ആ നടി സിംഗപ്പൂരിലേക്ക് വരികയും സ്‌കൂളില്‍ വന്ന് പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. പക്ഷെ അവരുടെ സ്വാധീനമൊന്നും വില പോയില്ല. മകളെ സ്‌കൂളില്‍ നിന്നും പുറത്താക്കുക തന്നെ ചെയ്തു. അവിടുത്തെ ഇന്ത്യാക്കാര്‍ക്കെല്ലാം ഇതറിയാം” എന്നായിരുന്നു പോസ്റ്റ്.
പിന്നാലെ സോഷ്യല്‍ മീഡിയ ആ താരപുത്രി നൈസ ആണെന്ന് അവകാശപ്പെട്ട് രംഗത്തെത്തുകയായിരുന്നു. സിംഗപ്പൂരില്‍ പഠിച്ച ഒരേയൊരുു താരപുത്രി നൈസ ആണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാവര്‍ക്കും അറിയുന്ന സംഭവമാണിതെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. ഈ സമയത്ത് വിമല്‍ ദേവ്ഗണ്‍ അവിടെ സ്വന്തമായൊരു അപ്പാര്‍ട്ട്‌മെന്റ് തന്നെ വാങ്ങിയിരുന്നുവെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടാലും വീട്ടിലിരുന്ന് പഠിക്കാനും പരീക്ഷയെഴുതാനും സാധിക്കും. അങ്ങനെയാകും നൈസ പാസായതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
എന്താണ് പുറത്താക്കാനുള്ള കാരണമെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗമോ, സ്ഹപാഠികളോട് മോശമായി പെരുമാറിയതോ ആകാം പുറത്താകലിന്റെ കാരണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
നേരത്തെ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ അജയ് ദേവ്ഗണ്‍ തന്റെ മകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. ”തീര്‍ച്ചയായും അവളതൊന്നും ഇഷ്ടപ്പെടുന്നില്ല, ഞാനും. പക്ഷെ നമുക്കത് മാറ്റാനാകില്ല. അതുമായി ജീവിക്കണം. കുറച്ച് പേര്‍ നമ്മളെക്കുറിച്ച് വിവരക്കേട് റഞ്ഞുവെന്ന് കരുതി ലോകം മുഴുവന്‍ അങ്ങനെയാണ് ചിന്തിക്കുന്നത് എന്നില്ല. അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഇല്ലാതാകും. ഒരാളപ്പെറ്റി നല്ലതെഴുതിയാല്‍ ആരും വായിക്കാനുണ്ടാകില്ല” എന്നാണ് അജയ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: