കൊല്ലം: നിലമേലില്‍ കരിങ്കൊടികാണിക്കാന്‍ ചാടിവീണ എസ്എഫ്‌ഐക്കാരെ കാറിനു പുറത്തിറങ്ങി നേരിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. പോലീസിനെ ശകാരിച്ച ഗവര്‍ണര്‍ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ റോഡില്‍ തന്നെ തുടരുകയാണ്. റോഡരികിലെ കടയില്‍ നിന്ന് കസേര വാങ്ങി ഇരുന്നുകൊണ്ടാണ് അദേഹം പ്രതിഷേധം അറിയിച്ചത്.
പോലീസിനെ നോക്കുകുത്തിയാക്കിയാണ് എസ്.എഫ്.ഐക്കാർ ഗവർണറുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണത്. ഇതോടെ ഗവർണർ കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു. സുരക്ഷാ വീഴ്ചയിൽ പോലീസിനെതിരെ ഗവർണർ വലിയ വിമർശനം ഉയർത്തി. സുരക്ഷ നൽകേണ്ട പോലീസ് തന്നെ ആക്രമണത്തിന് ഒത്താശ ചെയ്തതെന്നും ഗവർണർ തുറന്നടിച്ചു. അമ്പതിലേറെ ആക്രമകാരികളാണ് നിലമേലിൽ ആസൂത്രിത ആക്രമണം നടത്തിയത്.
#WATCH | "I will not leave from here. Police is giving them protection, " says Governor Arif Mohammed Khan after SFI activists held a protest against him in Kollam. Police present on the spot https://t.co/nQHF9PWqpr pic.twitter.com/RHFFBRCh9s
— ANI (@ANI) January 27, 2024
12ഓളം എസ്എഫ്‌ഐക്കാരെ അറസ്റ്റു ചെയ്തു നീക്കിയെന്ന് റൂറല്‍ എസ്പി അറിയിച്ചുവെങ്ങിലും, തന്നെ ആക്രമിച്ച ഗുണ്ടകളുടെ എണ്ണം ഇതിലും കൂടുതലായിരുന്നു എന്നും അദേഹം പ്രതികരിച്ചു. എല്ലാവരെയും അറസ്റ്റു ചെയ്യണമെന്നും, മുഖ്യാമന്ത്രിയാണ് ഇങ്ങനെ പോയിരുന്നെങ്ങി ഇത്തരത്തില്‍ ഒറു സംഭവം ഉണ്ടാകുമോ എന്നും അദേഹം പോലീസിനോട് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: