ദുബായ് : ലോകത്തെ ആദ്യത്തെ ജെറ്റ് സ്യൂട്ട് റേസ് ദുബായിൽ സംഘടിപ്പിക്കും.ഫെബ്രുവരി 28-ന് ദുബായ് സ്പോർട്സ് കൗൺസിലാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
വിമാനങ്ങളുടെ സഹായമില്ലാതെ ജെറ്റ് എൻജിനുകൾ ഉപയോഗിച്ച് കൊണ്ട് വായുവിൽ ഉയർന്ന് പറക്കുന്ന മത്സരാർത്ഥികൾ തമ്മിൽ മത്സരിക്കുന്ന ലോകത്തെ ആദ്യ കായിക മത്സരമായിരിക്കും ‘ദുബായ് ജെറ്റ് സ്യൂട്ട് റേസ്’ എന്ന് അധികൃതർ വ്യക്തമാക്കി. ജെറ്റ് സ്യൂട്ടുകൾ നിർമ്മിക്കുന്നതിൽ അഗ്രഗണ്യരായ ഗ്രാവിറ്റി ഇൻഡസ്ട്രീസ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഈ മത്സരം നടത്തുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള എട്ട് മത്സരാർത്ഥികൾ ദുബായ് ജെറ്റ് സ്യൂട്ട് റേസിൽ പങ്കെടുക്കുന്നതാണ്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യാത്രാപഥത്തിലൂടെ ജെറ്റ് എൻജിനുകൾ ഘടിപ്പിച്ചിട്ടുളള സ്യൂട്ടുകൾ ധരിച്ചിട്ടുള്ള മത്സരാർത്ഥികൾ സഞ്ചരിക്കുന്ന രീതിയിലാണ് ഈ മത്സരം ഒരുക്കുന്നത്. ലോകത്താകമാനമുള്ള കായിക പ്രേമികൾ വളരെ ആകാംക്ഷയോടെയാണ് ഇതിനെ നോക്കിക്കാണുന്നതെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: