തിരുവനന്തപുരം: പത്മശ്രീ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഗൗരീ ലക്ഷ്മീബായിയ്ക്കെതിരെ സൈബര്‍ സഖാക്കള്‍ സമൂഹമാധ്യമങ്ങളില്‍ ആക്രമണം തുടങ്ങി. കലാ-സാഹിത്യരംഗങ്ങളിലെ വിശിഷ്ട സേവനത്തിനാണ് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീബായിയെ പത്മശ്രീ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
അശ്വതി തിരുന്നാള്‍ ഗൗരിലക്ഷ്മീബായിയുടെ ചില നിലപാടുകള്‍ തന്നെയാണ് സൈബര്‍ സഖാക്കളെ ചൊടിപ്പിക്കുന്നത്. പലപ്പോഴും ഹിന്ദു അനുകൂല നിലപാടുകള്‍ കൂസലില്ലാതെ അവര്‍ പ്രകടിപ്പിക്കാറുണ്ട്. അവശ്യമെന്ന് തോന്നുന്നെങ്കില്‍ പിണറായി വിജയന് സര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ അവര്‍ മറക്കാറില്ല.
അങ്ങിനെ ഒരു സന്ദര്‍ഭം ഈയിടെ ഉണ്ടായി. ക്ഷേത്രപ്രവേശന വിളംബരത്തിന് മുന്‍കൈ എടുത്തവരെ നവോത്ഥാന കേരളം ബോധപൂര്‍വ്വം മറന്നുവെന്ന് ഈയിടെ ഗൗരിലക്ഷ്മീബായി പ്രസംഗിച്ചത് കമ്മ്യൂണിസ്റ്റുകാരെ ചൊടിപ്പിച്ചിരുന്നു. “ഇത്തരത്തിലുള്ള(ക്ഷേത്രപ്രവേശന വിളംബരം) പ്രഖ്യാപനങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭരിച്ചിരുന്ന രാജവംശങ്ങളും നടത്തിയിരുന്നു. ജയംസിംഹ ദേവന്റെ ഭരണകാലത്ത് കിണറുകളും കുളങ്ങളും എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. തടസ്സപ്പെടുത്തുന്നവരെ ശിക്ഷിക്കാനും രാജാവ് ഉത്തരവ് നല്കി. യുനസ്കോയുടെ പത്തൊമ്പത് ലോക പൈതൃക കലകളില്‍ കൂടിയാട്ടം സ്ഥാനം പിടിച്ചു. കൂടിയാട്ടം കലയായി കൊണ്ടുവന്നത് ഒമ്പതാം നൂറ്റാണ്ടിലെ കുലശേഖരപെരുമാളായിരുന്നു. പെരുമാള്‍ ജാതി നോക്കാതെ നങ്യാര്‍വംശത്തില്‍പ്പെട്ട സ്ത്രീയെ ആയിരുന്നു വിവാഹം കഴിച്ചത്. അതിലൂടെ കൂടിയാട്ടത്തെ കലയെന്ന നിലയില്‍ പ്രോത്സാഹിപ്പിച്ചു. ഇത്തരത്തിലുള്ള വളരെയധികം ശ്രദ്ധിക്കപ്പെട്ട ചരിത്ര സംഭവങ്ങള്‍ക്കല്ലാം പിന്നീട് അവകാശികള്‍ വേറെ വന്നു.”- ഗൗരിലക്ഷ്മീബായിയുടെ ഈ പ്രസംഗം സൈബര്‍ സഖാക്കള്‍ വലിയ വിവാദമാക്കി മാറ്റിയിരുന്നു.
“നവോത്ഥാന കേരളം ആദ്യം ചിന്തിക്കേണ്ടത് ശങ്കരാചാര്യരെ കുറിച്ചാണ്. ശങ്കാചാര്യരെക്കുറിച്ച് എങ്ങും ഇപ്പോള്‍ ചര്‍ച്ചയില്ല. വിദേശത്തു പോയാല്‍ മലയാളം സംസാരിക്കില്ല. മുണ്ട് ഉടുക്കേണ്ട രീതി പോലും മറന്നു പോകുന്നു.”- ഗൗരിലക്ഷ്മീബായിയുടെ ഈ പ്രസംഗവും കമ്മികളെ പ്രതിരോധത്തിലാക്കുന്ന ഒന്നായിരുന്നു.
“സ്വാമി വിവേകാനന്ദന് കേരളത്തെ ഭ്രാന്താലയമെന്ന് പറഞ്ഞത് എല്ലാവരും പറഞ്ഞു നടക്കുന്നു. വിവേകാനന്ദന്റെ കാലത്ത് ഉത്തരേന്ത്യയിലും ബംഗാളിലും കേരളത്തേക്കാള്‍ ജാതി വ്യവസ്ഥ അതിഭീതിജനകമായിരുന്നു. എന്നാല്‍ സ്വാമിവിവേകാനന്ദന് പറഞ്ഞത് കേരളത്തെക്കുറിച്ച് മാത്രമെന്നാണ് പ്രചരണം. അതിനെ സാധൂകരിക്കാന്‍ നവോത്ഥാനകേരളത്തിലെ സാംസ്ക്കാരിക നായകന്മാര് മത്സരിച്ചു” അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മിബായിയുടെ ഈ പ്രസ്താവനയും ഇടത് നവോത്ഥാനക്കാരെ ചൊടിപ്പിച്ചിരുന്നു.
എന്ത് സംഭാവന നല്‍കിയതിനാണ് ഗൗരിലക്ഷ്മിബായിയ്ക്ക് പത്മശ്രീ നല്‍കിയത് എന്നാണ് സൈബര്‍ സഖാക്കള്‍ ഉയര്‍ത്തുന്ന ചോദ്യം. ബിരിയാണിച്ചെമ്പില്‍ നിന്നും സ്വര്‍ണ്ണമുണ്ടാക്കുന്ന വിദ്യ കണ്ടുപിടിച്ച കേരളത്തിലെ പിവി എന്ന ആല്കെമിസ്റ്റിനാണോ പത്മശ്രീ കൊടുക്കേണ്ടത് എന്ന തരത്തിലുള്ള തിരിച്ചടികളും സഖാക്കള്‍ക്ക് നേരെ ഉയരുന്നുണ്ട്. കരിമണലില്‍ നിന്നും മാസപ്പടിയും ലാവ് ലിന് നിന്നും ലൈഫ് മിഷനില്‍ നിന്നും കോടികളും ഉണ്ടാക്കുന്ന ജാലവിദ്യക്കാര്ക്കാണോ പത്മശ്രീ നല്‍കേണ്ടതെന്ന മറുചോദ്യവും ഉയരുന്നു. മന്ത്രിസ്ഥാനം ലവ് ജിഹാദിലൂടെ എന്ന ജാലവിദ്യ പ്രയോഗിച്ചയാള്ക്ക് പത്മശ്രീ നല്‍കണോ എന്ന പരിഹാസവും സൈബര്‍ സഖാക്കള്‍ക്കെതിരെ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: