ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തില്‍ നിന്നിരുന്നുവെങ്കില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രധാനമന്ത്രിയാവാമായിരുന്നുവെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെ വേണമെങ്കിലും പരിഗണിക്കാം. പക്ഷേ സഖ്യത്തില്‍ നിതീഷ് കുമാറിന് വലിയ പിന്തുണ കിട്ടുമായിരുന്നുവെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇന്ത്യ ടുഡേക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അഖിലേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് അഖിലേഷിന്റെ പ്രസ്താവന.
ഞായറാഴ്ച അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിന്റെ ഭാഗമായി ഞായറാഴ്ച വരെയുള്ള എല്ലാ പൊതുപരിപാടികളും നിതീഷ് കുമാര്‍ റദ്ദാക്കിയിട്ടുണ്ട്.
അതേസമയം ബിഹാറില്‍ നിലവില്‍ മഹഗഡ്ബന്ധന് സര്‍ക്കാര്‍ ശക്തമായി മുന്നോട്ടു പോകുകയാണെന്നും ഒരു പ്രത്യേകത വിഭാഗത്തിന്റെ അജണ്ടയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ബിഹാര്‍ ജെഡിയു അദ്ധ്യക്ഷന്‍ ഉമേഷ് സിങ് കുശ്വാഹ പറഞ്ഞു. മുഖ്യമന്ത്രിയുമായി നിരന്തരം കൂടിക്കാഴ്ച നടത്തുന്ന വ്യക്തിയാണ് താനെന്നും എന്‍.ഡി.എക്കൊപ്പം ചേരുമെന്ന പ്രചരണങ്ങളുടെ ഉറവിടം എവിടെ നിന്നാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: