അയോധ്യ: ശങ്കരാചാര്യന്മാര്‍ പറഞ്ഞത് അയോധ്യയില്‍ കൗസല്യയുടെ മടിയിലിരിക്കേണ്ട രാമനാണെന്നല്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അയോധ്യയുടെ മണ്ണില്‍ നിന്നുകൊണ്ട് അമൃതസ്വരൂപാനന്ദപുരി നല്‍കിയത് നല്ല കിടിലന്‍ മറുപടി. അയോധ്യയില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങിന് എത്തിയ അമൃതാനന്ദമയീ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ മാസ് മറുപടിയില്‍ ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകന് തിരിച്ചടി.
“കുഞ്ഞ് എപ്പോഴും അമ്മയുടെ മടിയിലല്ലോ ഇരിക്കുന്നത്. കുഞ്ഞ് എപ്പോഴും പിച്ചവെച്ച് നടക്കും. മുട്ടിലിഴയും. ഒറ്റയ്‌ക്ക് നടന്നുപോകും. ഉരുണ്ട് വീഴും. അതുകൊണ്ട് കൗസല്യയുടെ മടിയില്‍ ഇരിക്കുന്ന രാമരൂപം വേണം എന്ന കാഴ്ചപ്പാടിന് വലിയ പ്രാധാന്യമുണ്ടെന്ന് തോന്നുന്നില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. “-സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.
ബാലരൂപം എന്നതിന് വലിയൊരു പ്രാധാന്യമുണ്ട്. എല്ലാ കുഞ്ഞുങ്ങള്‍ക്കും പൊതുവായ ഒരു സ്വഭാവമാണ് നിഷ്കളങ്കത. കുഞ്ഞ് ലോകത്തെ കാണുന്നത് അത്ഭുതത്തോടെയാണ്. പിന്നെ നിശ്ചയദാര്‍ഡ്യം ഒരു കുഞ്ഞിനുള്ള ഗുണമാണ്. 365 ദിവസം നടക്കാന്‍ ശ്രമിച്ചു, ഒരു മൂവായിരം തവണ ഞാന്‍ വീണു, അതുകൊണ്ട് ഇനി ഞാന്‍ നടക്കാന്‍ ശ്രമിക്കുന്നില്ല എന്നൊന്നും ഒരു കൂഞ്ഞും പറയില്ല. പിന്നെ നിഷ്കളങ്കത, സ്നേഹം എന്നിവ കുഞ്ഞിനുള്ള വലിയ ഗുണങ്ങളാണ്. അതുകൊണ്ട് ഈ ബാലരൂപം വലിയൊരു സന്ദേശം ലോകത്തിന് നല്‍കുന്നുണ്ട്. അത് ഇന്നത്തെ കാലഘട്ടത്തിന് വലിയ ആവശ്യവുമാണ്. – അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.
കെ.എസ്. ചിത്ര രാമനാമജപം നല്‍കിയതിനെത്തുടര്‍ന്ന് വലിയ ബഹളം സമൂഹമാധ്യമങ്ങളില്‍ നടന്നിരുന്നു. സ്വാമിജി അത് ശ്രദ്ധിച്ചിരുന്നോ? എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നല്ല അസ്സല്‍ മറുപടിയാണ് സ്വാമി നല്‍കുന്നത്. “ഞാന്‍ അതിനൊന്നും വലിയ ഗൗരവം നല്‍കുന്നില്ല. ഇത് ദുഷിച്ച മനസ്സുകളുടെ ആത്മനിയന്ത്രണമില്ലാത്ത മനസ്സുകളുടെ വിമര്‍ശനങ്ങളാണ്. വിമര്‍ശനം ആകാം. പക്ഷെ അത് ക്രിയാത്മകമായിരിക്കണം. സമൂഹത്തിന് പ്രയോജനപ്പെടുന്നതായിരിക്കണം. ” ഇത്രയും കിട്ടിയതോടെ മാധ്യമപ്രവര്‍ത്തകന്‍ വിവാദചോദ്യങ്ങള്‍ നിര്‍ത്തി തടിതപ്പി.
അമൃതാനന്ദമയീമഠത്തിനെ പ്രതിനിധീകരിച്ചാണ് സ്വാമി അമൃതസ്വരൂപാനന്ദ പുരി അയോധ്യയില്‍ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാനെത്തിയത്. അയോധ്യയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ സംബന്ധിച്ചിടത്തോളം ഒരൊറ്റ വികാരമേയുള്ളൂ, ഒരൊറ്റ സ്പന്ദനമേയുള്ളൂ, ഒരൊറ്റ സാന്നിധ്യമേയൂള്ളൂ അത് ശ്രീരാമന്റെ സാന്നിധ്യമാണെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി.അയോധ്യയില്‍ ഭാവിയില്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ആളുകള്‍ ഒഴുകിയെത്തുമെങ്കില്‍ അതിന് കാരണവും ശ്രീരാമചന്ദ്രന്റെ ഇവിടുത്തെ സാന്നിധ്യമാണ്. കാരണം അത്രയ്‌ക്ക് വലിയ സന്ദേശമാണ് ശ്രീരാമന്‍ ലോകത്തിന് നല്‍കിയിട്ടുള്ളത്. ഇവിടുത്തെ ഭരണാധികാരികള്‍ക്ക് നല്‍കിയത്, ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. സാര്‍വ്വലൗകികമായ സന്ദേശമാണ് ശ്രീരാമന്‍ നല്‍കിയിട്ടുള്ളത്. – സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: