തിരുവനന്തപുരം: ജാതി സെന്‍സസിനെക്കുറിച്ച് കേരളം മൗനം പാലിക്കുന്നു. ജാതി സെന്‍സസ് നടപ്പിലാക്കിയില്ലെങ്കില്‍ എല്ലാ പിന്നാക്ക വിഭാഗങ്ങളും അണിനിരക്കുന്ന വന്‍പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പുന്നല ശ്രീകുമാര്‍.
കേന്ദ്ര ഗവണ്മെന്റ് സ്കീമുകള്‍ ആവിഷ്കരിച്ചാല്‍ തന്റെ ഗവണ്മെന്റ് അത് ശക്തമായി നടപ്പാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് പറയുന്നു. എന്നാല്‍ കേരളം ചെയ്തത് എന്താണ്. കേന്ദ്രത്തിന്റെ പല പദ്ധതികളും നടപ്പാക്കാന്‍ വൈമനസ്യം കാണിക്കുകയാണ്. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് കാരണം പട്ടികജാതി കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ടുപോകുന്നില്ല. ഫെലോഷിപ്പ്, ഇ ഗ്രാന്റ് തുടങ്ങിയവയൊന്നും ലഭിക്കുന്നില്ല. ഹോസ്റ്റല്‍ സൗകര്യം നല്‍കുന്നില്ല. വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ നിഷ്ഠൂരമായ കൊലപാതകത്തില്‍ പ്രതിയെ വെറുതെ വിടാന്‍ കാരണം ഭരണാധികാരികളുടേയും പോലീസിന്റെയും അനാസ്ഥയാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: