തിരുവനന്തപുരം: ഇന്ത്യ ഒരു ഇസ്ലാം രാജ്യം കൂടിയാണെന്നും കോടതിയും പൊലീസുമെല്ലാം ഇസ്ലാമിനെ ഭയപ്പെടുന്നുവെന്നും ടി.ജി. മോഹന്‍ദാസ്. അതുകൊണ്ടാണ് ശ്രീരാമനെ മ്ലേഛമായ ഭാഷയില്‍ അധിക്ഷേപിച്ച പി. ബാലചന്ദ്രനെതിരെ നിശ്ശബ്ദതയും ഇസ്ലാമിനെ വിമര്‍ശിച്ച നൂപുര്‍ശര്‍മ്മയ്‌ക്കെതിരെ അധിക്ഷേപവും ഉണ്ടായതെന്നും ടി.ജി. മോഹന്‍ദാസ് ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
“295എ എന്ന വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണ് പി. ബാലചന്ദ്രന്‍ എംഎല്‍എ ചെയ്തത്. മതവികാരം വ്രണപ്പെടുത്തി എന്ന വകുപ്പില്‍ എല്ലാ അര്‍ത്ഥത്തിലും കേസെടുക്കാവുന്ന വിഷയമാണിത്. വാസ്തവത്തില്‍ സര്‍ക്കാര്‍ തന്നെ കേസെടുക്കേണ്ട സംഭവമാണിത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇയാള്‍ക്ക് സീറ്റ് കിട്ടില്ല. ഇനി മറ്റൊരാള്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ വന്നാലും ഈ പോസ്റ്റ് പൊന്തിവരും. “-ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
ഗ്യാന്‍വാപി-കാശിവിശ്വനാഥ ക്ഷേത്ര തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മയുടെ ഒരു പ്രസ്താവന വിവാദമായത്. അതിന്റെ പേരില്‍ ബിജെപി നൂപുര്‍ ശര്‍മ്മയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു..
രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന ബാലചന്ദ്രന്റെ പോസ്റ്റ് ആണ് വിവാദമായത്.ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന വിമർശനം ശക്തമായതോടെ ബാലചന്ദ്രൻ ഫെയ്സ് ബുക്ക് പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: