തിരുവനന്തപുരം: നിഷ്കപക്ഷരായ സിനിമാതാരങ്ങളും സെലിബ്രിറ്റികളും ഒന്നിനുപിറകേ ഒന്നായി അയോധ്യയിലെ രാമന് പിന്നാലെ പോയതോടെ ചിലരെയൊക്കെ നുണ ചമച്ച് കൂടെ നിര്‍ത്താനുള്ള സൈബര്‍ സഖാക്കളുടെ ശ്രമം പാളി. നടി ഉര്‍വ്വശി ശ്രീരാമനെ തള്ളിപ്പറഞ്ഞു എന്ന് പ്രചരിപ്പിക്കാനുള്ള സൈബര്‍ കമ്മികളുടെയും ജിഹാദി മാധ്യമങ്ങളുടെയും ശ്രമം പൊളിഞ്ഞു.
സൈബര്‍ സഖാക്കളുടെ പ്രചാരണത്തെ നിഷേധിച്ച് നടി ഉര്‍വ്വശി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ്:
“ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയിച്ച് അവളെ വനത്തില്‍ ഉപേക്ഷിച്ച രാമന് ഒരു ദൈവമാണെന്ന് കരുതുന്നില്ല. അയോധ്യയില്‍ പ്രതിഷ്ഠിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ രാമനെ.” – ഉര്‍വ്വശി ഇങ്ങിനെ പറഞ്ഞുവെന്ന രീതിയില്‍ ഏതോ ഒരു സൈബര്‍ സഖാവിന്റെ ഭാവനയില്‍ വിരിഞ്ഞ പോസ്റ്റ് ഇറങ്ങിയതോടെ സഖാക്കള്‍ തലങ്ങും വിലങ്ങളും ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ തുടങ്ങി. പോരാളി ഷാജി ഉള്‍പ്പെടെ സൈബര്‍ ലോകത്ത് വിലസുന്ന കരുത്തന് സഖാക്കള്‍ വരെ രാമനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള നടി ഉര്‍വ്വശിയുടെ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെ അത് ബിജെപിയ്ക്കെതിരായ വലിയ ആഘോഷമായി മാറി. മലയാളം ലേഡി സൂപ്പര്‍ സ്റ്റാര്‍ ഉര്‍വ്വശിയുടെ അഭിപ്രായം വൈറലായി എന്നും സൈബര്‍ സഖാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
നടി ഉര്‍വ്വശിയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന വ്യാജപോസ്റ്റ്:
റുബീന റൂബി എന്ന ഒരു സൈബര്‍ കമ്മി കുറിച്ചതിങ്ങിനെയാണ്:” ഇന്നത്തെ ദിവസം ഉര്വ്വശിചേച്ചിക്കുള്ളതാ. ആര്‍ജ്ജവമുള്ള സ്ത്രീ.” അയോധ്യയിലെ രാമക്ഷേത്രം ഉയര്‍ന്ന സുദിനം ആയിരം വര്‍ഷം കഴിഞ്ഞാലും മറക്കില്ലെന്ന മോദിയുടെ അഭിപ്രായത്തെ സഖാക്കള്‍ ഉര്‍വ്വശിയെ വെച്ച് കൗണ്ടര്‍ ചെയ്തത് ഇങ്ങിനെയാണ്. “ആ സുദിനം മറക്കില്ല. അത് ഉര്‍വ്വശിയുടെ പേരിലുള്ളതാ”. – റുബീന റൂബി കുറിയ്ക്കുന്നു.
താന്‍ തന്നെ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന സിനിമയുടെ പണിയുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ചെങ്ങമനാട് തിരക്കിലായിരുന്നു ഉര്‍വ്വശി തന്റെ പേരില്‍ ഇങ്ങിനെ സഖാക്കള്‍ പണിയെടുക്കുന്ന കാര്യം അറിയുന്നില്ലായിരുന്നു. പിന്നീട് ഇതേക്കുറിച്ച് അറിഞ്ഞതോടെ നല്ലൊരു ഭക്തയായ ഉര്‍വ്വശി താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്ന് തുറന്നടിക്കുകയായിരുന്നു.
വൈകാതെ സമൂഹമാധ്യമത്തില്‍ ഉര്‍വ്വശി തന്നെ ഒരു നിഷേധക്കുറിപ്പുമായി രംഗത്തെത്തി. “എന്റെ പേരില്‍ ഞാന്‍ പറയാത്ത ചില കാര്യങ്ങള്‍ പറഞ്ഞുവെന്ന രീതിയില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ മനസാ വാചാ കര്‍മ്മണാ അറിയാത്ത കാര്യങ്ങളാണ് അതിലൂടെ പ്രചരിക്കുന്നത് എന്നതില്‍ എനിക്ക് വിഷമമുണ്ട്. ഇത്തരം വ്യാജപോസ്റ്റുകളില്‍ എനിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് അറിയിച്ചുകൊള്ളട്ടെ. ” – സുദീര്‍ഘമായ നിഷേധക്കുറിപ്പില്‍ ഉര്‍വ്വശി പറയുന്ന കാതലായ കാര്യം ഇതാണ്.
ഇതോടെ സൈബര്‍ കമ്മികളുടെ ഉര്വ്വശിയെയെങ്കിലും കൂടെ നിര്‍ത്താനുള്ള ശ്രമവും പാളിപ്പോയി. മമ്മൂട്ടി മോദിക്ക് മുന്നില്‍ കൈകെട്ടി നിന്നെന്നും മറ്റുമായി സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച കഥയും പിന്നീട് മോദിയും മമ്മൂട്ടിയും നില്ക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ പൊളിഞ്ഞിരുന്നു. മമ്മൂട്ടി മോദിയില്‍ നിന്നും സന്തോഷത്തോടെ അക്ഷതം സ്വീകരിക്കുന്നതും ഇരുവരും കൈകൊടുക്കുന്നതുമായ ചിത്രങ്ങള്‍ എത്തിയതോടെ സൈബര്‍ സഖാക്കള്‍ മാളങ്ങളില്‍ ഒളിച്ചു. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മോഹന്‍ലാലിനില്ലാത്ത ചെക്കിംഗ് മമ്മൂട്ടിക്കുണ്ടായിരുന്നു എന്ന മട്ടില്‍ മാധ്യമം ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് പിന്നീട് ഫാക്ട് ചെക്ക് ചെയ്തപ്പോള്‍ തെളിഞ്ഞു. മാത്രമല്ല, സുരേഷ് ഗോപിയുടെ മകളുടെ റിസപ്ഷന് ചടങ്ങില്‍ മമ്മൂട്ടി കുടുംബസമേതം എത്തി പങ്കെടുത്തതോടെ സൈബര്‍ സഖാക്കള്‍ മമ്മൂട്ടിയെ വിട്ടു. നടി രേവതി ജയ് ശ്രീറാം വരെ വിളിച്ചാണ് അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ചത്.
രചനനാരായണന്‍കുട്ടി, വീണനായര്‍, ലക്ഷ്മി തുടങ്ങിയ താരങ്ങളും അയോധ്യയെ പിന്തുണച്ച് രംഗത്തെത്തി. ഉണ്ണിമുകുന്ദന് ആവേശത്തോടെയാണ് രാമക്ഷേത്രത്തെ പിന്തുണച്ച് എത്തിയത്. ഹൈന്ദവ ചിന്തകള്‍ പ്രകടിപ്പിക്കുന്ന താരങ്ങളെ മതേതരത്വത്തിന്റെ പേരില്‍ നിശ്ശബ്ദരാക്കാനുള്ള സൈബര്‍ സഖാക്കളുടെയും ജിഹാദിയുടെയും ശ്രമങ്ങള്‍ കേരളത്തിന്റെ മണ്ണില്‍ വിലപ്പോകുന്നില്ലെന്നത് തെളിയിക്കുന്നതിനുള്ള അവസരമായി അയോധ്യരാമക്ഷേത്രം മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: