കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘര്‍ഷത്തില്‍ 21 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു.കെ എസ് യു-ഫ്രട്ടേണിറ്റി, എസ് എഫ് ഐ പ്രവര്‍ത്തകരെയാണ് സസ്പന്‍ഡ് ചെയ്തത്.
കെഎസ്യു-ഫ്രട്ടേണിറ്റി പ്രവര്‍ത്തകരായ 13 പേര്‍ക്കെതിരെയും എട്ട് കെ എസ് യു പ്രവര്‍ത്തകരെയുമാണ് സസ്പന്‍ഡ് ചെയ്തത്. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെയാണ് സസ്പെന്ഷന്.
സസ്പെന്ഷന് കാലയളവില്‍ വിദ്യാര്‍ഥികള്‍ കാമ്പസിനുള്ളില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശമുണ്ട്.കഴിഞ്ഞ ബുധനാഴ്ചയാണ് കോളേജില്‍ സംഘര്‍ഷം ആരംഭിച്ചത്. സെന്‍ട്രല്‍ പൊലീസ് എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: