ന്യൂദല്‍ഹി : രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.രാവിലെ ന്യൂദല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ നടന്ന ആഘോഷങ്ങളില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു നേതൃത്വം നല്കി.
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യം, ഐക്യം, പുരോഗതി, സൈനിക വൈഭവം, നാരീശക്തി എന്നിവ പ്രദര്‍ശിപ്പിച്ച പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുഖ്യാതിഥിയായിരുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. അതിനുശേഷം, പരേഡിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും കാര്‍ത്തവ്യ പഥിലെത്തി. രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തി.
തുടര്‍ന്ന് രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചതോടെ പരേഡ് ആരംഭിച്ചു.ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ വായിച്ച് വനിതകള്‍ അണിനിരന്നു. ഈ കലാകാരികള്‍ അവതരിപ്പിച്ച ശംഖ്, നാദ്സ്വരം, നാഗദ എന്നിവയുടെ സംഗീതത്തോടെയാണ് ഇത് ആരംഭിച്ചത്. പരേഡില്‍, മൂന്ന് സൈനിക വിഭാഗങ്ങളിലെയും സ്ത്രീകള്‍ മാത്രം പങ്കെടുത്ത മാര്‍ച്ച് പാസ്റ്റ് നടന്നു.
ഫ്രഞ്ച് സായുധ സേനയും മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തു. ടാങ്ക് ടി 90 ഭീഷ്മ, നാഗ് മിസൈല്‍ സംവിധാനം, ഇന്‍ഫന്‍ട്രി കോംബാറ്റ് വെഹിക്കിള്‍, ഓള്-ടെറൈന്‍ വെഹിക്കിള്‍, പിനാക, വെപ്പണ്‍ ലൊക്കേറ്റിംഗ് റഡാര്‍ സിസ്റ്റം ‘സ്വതി’, സര്‍വത്ര മൊബൈല്‍ ബ്രിഡ്ജിംഗ് സിസ്റ്റം, ഡ്രോണ്‍ ജാമര്‍ സിസ്റ്റം, മീഡിയം റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍ സിസ്റ്റം എന്നിവയും ഈ വര്‍ഷത്തെ പരേഡിന്റെ ഭാഗമായിരുന്നു.
രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യവും സര്‍ഗാത്മകതയും പ്രദര്‍ശിപ്പിച്ച് 16 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഒമ്പത് മന്ത്രാലയങ്ങളുടെയും നിശ്ചല ദൃശ്യങ്ങള്‍ കര്‍ത്തവ്യ പഥിലൂടെ കടന്നുപോയി. 54 വിമാനങ്ങളും ഹെലികോപ്റ്ററുകളും എയര്‍ ഷോയില്‍ പങ്കെടുത്തു.
ഈ വര്‍ഷത്തെ രിപാടിയില്‍ ഏകദേശം 13,000 പ്രത്യേക ക്ഷണിതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: