മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍ അട്ടിമറി. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ച് പരാജയപ്പെട്ടു.
ലോക നാലാം നമ്പര്‍ താരം ഇറ്റലിയുടെ യാനിക്ക് സിന്നര്‍ ആണ് നാവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയത്. നാല് സെറ്റ് നീണ്ട മത്സരത്തില്‍ 6-1, 6-2, 6-7, 6-3 എന്ന സ്കോറിനാണ് സിന്നര്‍ ജോക്കോവിച്ചിനെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നത്. 22 കാരനായ സിന്നര്‍ ആദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ കടക്കുന്നത്.
മത്സരം 3 മണിക്കൂര്‍ 21 മിനിറ്റ് നീണ്ടു നിന്നു. ഫൈനലില്‍ ഡാനില്‍ മെദ്വദേവിനെയോ അലക്സാണ്ടര്‍ സ്വെരേവിനെയോ ആകും സിന്നര്‍ നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: