തിരുവനന്തപുരം: റിപ്പബ്ലിക ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശനവും നടത്തി അദ്ദേഹം.
ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകള്‍, അക്കാദമിക് മേഖലയെ മലീമസപ്പെടുത്തുന്നു. ബാഹ്യ ഇടപെടലുകള്‍ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന് ആവശ്യമാണെന്നും വിയോജിപ്പുകള്‍ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്നും ആരിഫ് മൊഹമ്മദ് ഖാന് ചൂണ്ടിക്കാട്ടി.75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വരികള്‍ ഉദ്ധരിച്ച് മലയാളത്തിലാണ് പ്രസംഗം ഗവര്‍ണര്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ വമ്പന്‍ ശക്തി ആക്കാനുള്ള ശമത്തിലാണ്. മേക്ക് ഇന്‍ ഇന്ത്യയിലൂടെ വന്ദേ ഭാരതും കൊച്ചി വാട്ടര്‍ മെട്രോയും ആരംഭിച്ചു. വികസിത്ത് സങ്കല്പ് യാത്ര കേന്ദ്ര സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചുവെന്നും ആരിഫ് മൊഹമ്മദ് ഖാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: