ദുബായ്: ഫുജൈറ എമിറേറ്റിലെ പ്രകൃതിചരിത്രത്തെ വർണ്ണിക്കുന്ന ‘ദി നാച്ചുറൽ ഹിസ്റ്ററി ഓഫ് ഫുജൈറ’ എന്ന പുസ്തകം ഫുജൈറ എൻവിറോണ്മെന്റ് അതോറിറ്റി പുറത്തിറക്കി. ഫുജൈറയിലെ അൽ ബഹാർ ഹോട്ടൽ റിസോർട്ടിൽ വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് ഈ പുസ്തകം പുറത്തിറക്കിയത്.
ഫുജൈറയിലെ പ്രകൃതിചരിത്രത്തെ വർണ്ണിക്കുന്ന ശ്രേണിയിലുള്ള പുസ്തകങ്ങളിൽ ആദ്യത്തേതാണ് ‘ദി നാച്ചുറൽ ഹിസ്റ്ററി ഓഫ് ഫുജൈറ’ എന്ന പുസ്തകം. ഏഴ് പുസ്തകങ്ങളാണ് ഈ ശ്രേണിയിൽ പുറത്തിറക്കുന്നത്. ‘ആർക്കിയോളജി ഓഫ് ഫുജൈറ’, ‘വെയിൽസ് ആൻഡ് ഡോൾഫിൻസ് ഇൻ ഫുജൈറ’, ‘പ്ലാന്റ്സ് ഇൻ ഫുജൈറ’, ‘ബേഡ്സ് ഇൻ ഫുജൈറ’, ‘റെപ്റ്റിൽസ് ഇൻ ഫുജൈറ’, ‘ജിയോളജി ഓഫ് ഫുജൈറ’ എന്നിവയാണ് ഈ ശ്രേണിയിലെ മറ്റു പുസ്തകങ്ങൾ.
എമിറേറ്റിലെ പരിസ്ഥിതി സംബന്ധിയായ മുഴുവൻ വിഷയങ്ങളും പ്രതിപാദിക്കുന്ന സമഗ്രമായ ഒരു ഗൈഡാണ് ‘ദി നാച്ചുറൽ ഹിസ്റ്ററി ഓഫ് ഫുജൈറ’ എന്ന് അതോറിറ്റി ഡയറക്ടർ അസീല മോഅല്ല അറിയിച്ചു. ഈ ശ്രേണിയിലെ മറ്റു പുസ്തകങ്ങളുടെ പ്രകാശന തീയതി സംബന്ധിച്ച് താമസിയാതെ അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഫുജൈറയുടെ പ്രകൃതി ചരിത്രത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഈ പുസ്തകങ്ങളെന്ന് അസീല മോഅല്ല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: