ന്യൂദല്‍ഹി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിലയ്‌ക്കല്‍-പമ്പ റൂട്ടില്‍ സൗജന്യ വാഹനസൗകര്യം ഒരുക്കാന്‍ അനുമതി തേടി വിഎച്ച്പി സുപ്രീംകോടതിയില്‍. ഹര്‍ജി സ്വീകരിച്ച സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും നോട്ടീസ് അയച്ചു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ആവശ്യം ഉന്നയിച്ച് വിഎച്ച്പി നല്കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നിലയ്‌ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് മാത്രമെ സര്‍വീസ് നടത്താന്‍ അനുവാദമുള്ളൂവെന്ന് വിഎച്ച്പിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി. ചിദംബരേഷ് കോടതിയെ അറിയിച്ചു. ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് ശബരിമലയില്‍ എത്തുന്നത്. അവര്‍ക്ക് 28, 30 മണിക്കൂര്‍ വരെ ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയാണ്. കെഎസ്ആര്‍ടിസി ആവശ്യത്തിന് ബസുകള്‍ ഓടിക്കുന്നില്ല, ഉള്ളവ നല്ല നിലയിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനം നല്കാത്ത സൗജന്യയാത്ര ഒരുക്കാനാണ് വിഎച്ച്പി അനുമതി തേടുന്നതെന്നും ചിദംബരേഷ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: