തിരുവനന്തപുരം: എങ്ങുമെത്താത്ത കെ ഫോണ്‍, പണമില്ലാതെ വീര്‍പ്പുമുട്ടുന്ന കിഫ്ബി, ഇനിയും പണി തുടങ്ങാത്ത മുല്ലപ്പെരിയാറിലെ ഡാം നിര്‍മാണം, വഴിയാധാരമായ ലൈഫ് പാര്‍പ്പിട പദ്ധതി, സാമൂഹിക സുരക്ഷാ പെന്ഷന് നല്കാന് പണം ഇല്ലാത്തതിനാല്‍ ആത്മഹത്യ… ഇതെല്ലാം യാഥാര്‍ത്ഥ്യമെന്നിരിക്കെ സര്‍ക്കാരിന്റെ അതിശയകരമായ നേട്ടങ്ങള്‍ക്ക് വെല്ലുവിളിയായത് കേന്ദ്രനയങ്ങളാണെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു.
നവകേരളവും കേരളീയവുമാണ് കേരളത്തെ മുന്നോട്ട് നയിക്കുന്നതെന്ന അവകാശവാദവും. നയമില്ലാത്ത നയപ്രഖ്യാപനമായിരുന്നു സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വായിക്കാന്‍ നല്‍കിയത്. കേന്ദ്രം സംസ്ഥാനത്തെ ഞെരുക്കുന്നതായി പറയുന്നു. വര്‍ഗീയത ആളിക്കത്തിക്കുന്നതിനുള്ള ശ്രമവും ഇടംപിടിച്ചു. മുഗള്‍ ചരിത്രവും ഭാരതത്തിന്റെ വിഭജനവും കേന്ദ്രം പാഠ്യപദ്ധതിയില്‍ നിന്നും ഒഴിവാക്കി. ഇത് സംസ്ഥാനം ഉള്‍പ്പെടുത്തി. കര്‍ഷക ആത്മഹത്യ പെരുകുമ്പോള്‍ രാജ്യത്തിന് ഉദാത്ത മാതൃകയാണ് കേരളത്തിലെ കാര്‍ഷിക രീതിയെന്നും പറയുന്നു. നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന ചര്‍ച്ച തിങ്കളാഴ്ച തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: