Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൂലികയുടെ അധിഷ്ഠാത്രികളായ മൂന്നു ദേവികള്‍

Janmabhumi Online by Janmabhumi Online
Jan 25, 2024, 08:15 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

(സംസ്‌ക്കാരകര്‍മം -വിദ്യാരംഭം തുടര്‍ച്ച)

ഉപകരണങ്ങളുടെ പവിത്രത

ഗണപതീപൂജയും സരസ്വതീപൂജയും കഴിഞ്ഞശേഷം ശിക്ഷണത്തിന്റെ ഉപകരണങ്ങളെ ഫലകം, മഷിക്കുപ്പി, തൂലിക ഇത്യാദികളെ പൂജിക്കുക. ശിക്ഷാ ഗ്രഹണത്തിന് ഇവയാണ് പ്രധാനപ്പെട്ട ഉപകരണങ്ങള്‍. ഇവയുടെ ആരംഭത്തിലെ പ്രഭാവം ശുഭകരമായി ഭവിക്കാനും വിദ്യാര്‍ജ്ജനത്തിനു സഹായം ലഭിക്കുവാനും വേണ്ടി ഇവയെ വേദമന്ത്രങ്ങളാല്‍ അഭിമന്ത്രിക്കുന്നു. ഇവയില്‍ പവിത്രത നിലനില്ക്കാന്‍വേണ്ടി ഇവയെ മന്ത്രങ്ങളാല്‍ അഭിമന്ത്രിച്ച് പവിത്രമാക്കുന്നു.

ഏതു കാര്യത്തിനും ഉപകരണങ്ങള്‍ പവിത്രമായിരിക്കേണ്ടത് ആവശ്യമാണ്. ഉപാധികള്‍ പവിത്രമാണെങ്കിലേ ഉദ്ദിഷ്ടത്തിന്റെ ഉല്‍കൃഷ്ടത നിലനിര്‍ത്താനാവൂ. തെറ്റായ ഉപാധികളും ദൂഷ്യം കലര്‍ന്ന ഉപായങ്ങളും മുഖേന കുറേ സാഫല്യം നേടിയാല്‍ത്തന്നെയും അതു പവിത്രമായ ഉപാധികളും നേരായ ഉപായങ്ങളുംമൂലം ലഭിക്കുന്ന സാഫല്യത്തോളം സുഖപ്രദമായിരിക്കുകയില്ല. അനാശാസ്യമായ മാര്‍ഗ്ഗം സ്വീകരിക്കുന്നതുമൂലം ദൂഷ്യപ്പെടുന്ന നമ്മുടെ സ്വഭാവം നമുക്കുതന്നെ ദൂരവ്യാപകമായ അനിഷ്ടങ്ങള്‍ ഉളവാക്കുന്നു. എപ്രകാരം വെടിപ്പായ പാത്രത്തില്‍ സൂക്ഷിക്കുന്ന പാല്‍ മാത്രം കുടിക്കുവാന്‍ ഉപയോഗപ്പെടുകയും, വെടിപ്പും വൃത്തിയും ഇല്ലാത്ത പാത്രത്തില്‍ വച്ചാല്‍ ചീത്തയാകുകയും, അതുകുടിച്ചാല്‍ രോഗവികാരങ്ങള്‍ ഉല്പ്പന്നമാകുകയും ചെയ്യുന്നുവോ, അതേ പ്രകാരം ഉപയുക്തമല്ലാത്ത ഉപകരണങ്ങള്‍കൊണ്ട് എന്തു ജോലി ചെയ്താലും അതു പുറമേ എത്രതന്നെ നല്ലതെന്നു തോന്നിയാലും എത്ര പെട്ടെന്ന് സാഫല്യം നേടിയാലും അത് ആശാസ്യമല്ല.

വിദ്യയുടെ മഹിമയിലേയ്‌ക്കും ഉപകരണങ്ങളുടെ പവിത്രതയിലേയ്‌ക്കും ശിക്ഷാര്‍ത്ഥിയുടെ ശ്രദ്ധയാകര്‍ഷിക്കുക എന്നതാണ് വിദ്യാരംഭസംസ്‌കാരത്തിന്റെ ഉദ്ദേശ്യം. അദ്ധ്യയനം ഒരു നിമിത്തം മാത്രമാണ്. വാസ്തവത്തില്‍ ‘ഉപകരണങ്ങളുടെ പവിത്രത’ എന്നത് എല്ലാ തുറകളിലും സ്വീകരിക്കേണ്ടതായ ഒരു ആദര്‍ശപരമായ ദൃഷ്ടികോണമാണ്. നമ്മുടെ ഏതു പ്രവര്‍ത്തനത്തിലും, പെരുമാറ്റത്തിലും, പരീക്ഷണത്തിലും പ്രലോഭനത്താലോ, തിടുക്കംമൂലമോ ഉപയുക്തമല്ലാത്ത സാധനങ്ങള്‍ ഉപയോഗിക്കരുതെന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. നമ്മുടെ ഓരോ ഉപകരണവും പൂര്‍ണ്ണമായും പവിത്രമായിരിക്കണം.
ഉപാസനാശാസ്ത്രത്തിന്റെ അംഗീകാരപ്രകാരം തൂലികയുടെ അധിഷ്ഠാത്രിയായ ദേവി ‘ധൃതി’യും മഷിക്കുപ്പിയുടെ അധിഷ്ഠാത്രിയായ ദേവി ‘പുഷ്ടി’യും, ഫലകത്തിന്റെ അധിഷ്ഠാത്രിയായ ദേവി ‘തുഷ്ടി’യും ആയി പരിഗണിക്കപ്പെട്ടിരിക്കുന്നു. പതിനാറു മാതൃശക്തികളില്‍ (ഷോഡശമാതൃക) ഇവര്‍ മൂവരുമുണ്ട്. ദേവികള്‍ ഏതെങ്കിലും ശക്തികളുടെയോ ഭാവനകളുടെയോ പ്രതീകങ്ങളാണ്. ധൃതി, പുഷ്ടി, തുഷ്ടി എന്നീ മൂന്നു ദേവികള്‍ വിദ്യാര്‍ജ്ജനത്തിനു ആധാരമായ മൂന്നു ഭാവനകളെ പ്രതിനിധീകരിക്കുന്നു. വിദ്യാരംഭസംസ്‌കാരത്തില്‍ തൂലികാപൂജനമന്ത്രം ചൊല്ലുമ്പോള്‍ ‘ധൃതി’യെ ആവാഹനം ചെയ്യുന്നു. നിര്‍ദ്ദിഷ്ടമന്ത്രത്തില്‍ ദേവിയെ വന്ദിക്കുകയും ആരാധിക്കുകയും ചെയ്തിരിക്കുന്നു.

തൂലികാപൂജനം
ശിക്ഷണവും പ്രേരണയും: വിദ്യാരംഭം ചെയ്യുമ്പോള്‍ ആദ്യം തൂലിക കയ്യിലെടുക്കുന്നു. തൂലികയുടെ ദേവിയായ ‘ധൃതി’എന്നാല്‍ അഭിരുചി. വിദ്യ നേടുന്ന ആളിന്റെ അന്തഃകരണത്തില്‍ അതിനുവേണ്ടി അഭിരുചിയുണ്ടെങ്കില്‍ പുരോഗതിക്കുള്ള സകല സൗകര്യങ്ങളും സംജാതമായിക്കൊണ്ടിരിക്കും. പഠനം മാത്രമല്ല, ഏന്തു കാര്യമായാലും താല്പര്യമില്ലാതെ ചെയ്യുന്ന പക്ഷം അതു ഭാരമായി തോന്നുകയും അതില്‍ മനസ്സുറയ്‌ക്കാതെ വരികയും മനസ്സില്ലാതെ ചെയ്യുന്ന കാര്യങ്ങള്‍ അലങ്കോലപ്പെട്ടും അസംഗതമായി ഇരിക്കുകയും ചെയ്യുന്നു. ഈ സ്ഥിതിയില്‍ കാര്യമായ സാഫല്യമൊന്നും ലഭിക്കുകയുമില്ല. തീക്ഷ്ണമായ ബുദ്ധിയും ശ്രേഷ്ഠമായ മസ്തിഷ്‌കവും ഉണ്ടെങ്കിലും അവകൊണ്ടും ഈ അവസ്ഥയില്‍ വലിയ പ്രയോജനമൊന്നും ഉണ്ടാകുകയില്ല. എന്നാല്‍ പഠിത്തത്തില്‍ തീവ്രമായ അഭിരുചിയുണ്ടെങ്കില്‍ മന്ദബുദ്ധികള്‍പോലും തങ്ങളുടെ ഉത്സാഹപൂര്‍ണ്ണമായ പ്രയത്‌നംമൂലം ആശാവഹമായ പുരോഗതി കൈവരിക്കുന്നു.

ശിക്ഷാര്‍ത്ഥിയില്‍ അഭിരുചിയുണര്‍ത്തുകയും അതിനു വിദ്യാര്‍ജ്ജനം കൊണ്ടുള്ള പ്രയോജനങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യേണ്ടത് രക്ഷാകര്‍ത്താക്കളുടെ കര്‍ത്തവ്യമാണ്. വിദ്യാഭ്യാസത്തില്‍ പുരോഗതി നേടിയതുമൂലം ഉന്നതപദവി നേടുകയും ധനവും യശസ്സും സുഖസൗകര്യങ്ങളും സമ്പാദിക്കുന്നതില്‍ വിജയം കൈവരിക്കുകയും ചെയ്ത ആളുകളുടെ ഉദാഹരണങ്ങള്‍ പറഞ്ഞുകേള്‍പ്പിക്കുക. അതോടൊപ്പംതന്നെ വീട്ടിലെ സുഖസൗകര്യങ്ങളില്‍ മുഴുകി കുട്ടിക്കാലത്ത് പഠനത്തില്‍ ഉദാസീനത കാട്ടുകയും, ധനസമ്പത്തുകള്‍ കൈവിട്ടുപോയപ്പോള്‍, തങ്ങളുടെ വിദ്യാഭ്യാസമില്ലായ്മയും യോഗ്യമായ വ്യക്തിത്വവികസനത്തിന്റെ അഭാവവുംമൂലം ജീവിതയാപനത്തിനുള്ള വക നേടിയെടുക്കാന്‍ വളരെ കഷ്ടപ്പെടേണ്ടിവരികയും ചെയ്ത ആളുകളുടെ ഉദാഹരണങ്ങളും കാട്ടിക്കൊടുക്കുക. വിദ്യാഭ്യാസം മനുഷ്യത്വത്തിന്റെ അഭിമാനമാണ്.

വിദ്യാഭ്യാസരഹിതരായി കഴിയുക അപമാനവുമാണ്. അശിക്ഷിതരോ അല്പശിക്ഷിതരോ ആയി കഴിയുന്നത് വ്യക്തിയുടെ കുടുംബപരമോ വ്യക്തിപരമോ ആയ താണ നിലവാരമായി കണക്കാക്കപ്പെടുന്നു. ഈ അപമാനത്തില്‍നിന്ന് ഒഴിവാകുകയും ഒഴിവാക്കുകയും ചെയ്യേണ്ടത് ഏവരുടേയും ആവശ്യമാണ്. ‘ധൃതി’യുടെ ഭാവപ്രതീകമായ തൂലികയെ പൂജിക്കുമ്പോള്‍ അത് ശിക്ഷാര്‍ത്ഥിയില്‍ അഭിരുചി ഉളവാക്കുകയും അദ്ധ്യയനം നിരന്തരം പുരോഗമിക്കുകയും ചെയ്യത്തക്കവിധത്തിലായിരിക്കണം.

ക്രിയയും ഭാവനയും:
പൂജാസാമഗ്രികള്‍ കുട്ടിയുടെ കയ്യില്‍ കൊടുക്കുക. മന്ത്രം ചൊല്ലുമ്പോള്‍ അവ പൂജാപീഠത്തിന്മേല്‍ വച്ചിരിക്കുന്ന തൂലികയുടെ മേല്‍ കുട്ടിയെക്കൊണ്ട് ഭക്തിഭാവത്തോടെ അര്‍പ്പണം ചെയ്യിക്കുക. ‘ധൃതി’യുടെ ശക്തി കുട്ടിയില്‍ വിദ്യയോടുള്ള താല്പര്യം ഉളവാക്കുകയാണെന്നു സങ്കല്പിക്കുക.

ഓം പുരുദസ്‌മോ വിഷുരൂപളഇന്ദുഃ അന്തര്‍മഹിമാന
മാനഞ്ജധീരഃ, ഏകപദീം ദ്വിപദീം ത്രിപദീം
ചതുഷ്പദീം, അഷ്ടാപദീം ഭുവനാനു പ്രഥന്താ സ്വാഹാ
(തുടരും)

(ഗായത്രിപരിവാറിന്റെ ആധ്യാത്മികപ്രസിദ്ധീകരണങ്ങളില്‍ നിന്ന്)

Tags: ganapathipoojasaraswathi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

Samskriti

കുടുംബത്തിന്റെ ഐശ്വര്യത്തിനായി നാമം ചൊല്ലൽ

Kerala

തിരുഉത്സവം, മേട വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു

Kerala

ഉടുപ്പഴിക്കണമെന്ന് നിര്‍ബന്ധമുളള ക്ഷേത്രങ്ങളില്‍ പോകേണ്ട-സ്വാമി സച്ചിതാനന്ദ, ക്ഷേത്ര പ്രവേശന വിളംബരം നടപ്പാക്കാന്‍ തന്ത്രിമാരുടെ അഭിപ്രായം തേടിയില്ല

Kerala

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies