ന്യൂദൽഹി: റിപ്പബ്ലിക്ക് ദിനത്തിലെ ടാബ്ലോയിലും ഭഗവാൻ ശ്രീരാമനെ നെഞ്ചോടു ചേർത്ത് ഉത്തർപ്രദേശ്. ഇതിപ്പോൾ മൂന്നാം തവണയാണ് ശ്രീരാമൻ ഉത്തർപ്രദേശിന്റെ റിപ്പബ്ലിക്ക് ദിന പരേഡിന്റെ നിശ്ചല ദൃശ്യത്തിൽ ഇടം പിടിക്കുന്നത്.
ഇത്തവണത്തെ നിശ്ചല ദൃശ്യത്തിനു മുൻപിലായി രാംലല്ല, ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം, നോയിഡയിലെ മൊബൈൽ നിർമ്മാണ ഫാക്ടറി, നിർമ്മാണത്തിലിരിക്കുന്ന എക്സ്പ്രസ് ഹൈവേകൾ എന്നിവയും കാണാം. ‘വികസിത് ഭാരത്’, ‘ഭാരത് – ലോക്തന്ത്ര കി മാതൃക’ തുടങ്ങിയവയാണ് പരേഡിന്റെ പ്രമേയം. 2021ലെ ഉത്തർപ്രദേശിന്റെ പ്രമേയം രാമക്ഷേത്രത്തെ കേന്ദ്രീകരിച്ചുള്ള അയോദ്ധ്യയായിരുന്നു. അയോദ്ധ്യയിലെ ദീപോത്സവമായിരുന്നു 2023-ലെ വിഷയം.
ഇന്ദിരാഗാന്ധി നാഷണൽ നാഷണൽ സെന്റർ ഫോർ ദ ആർട്‌സും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും ശുപാർശ ചെയ്ത പ്രശസ്ത കലാകാരന്മാർ ഉൾപ്പെടുന്ന വിദഗ്ധ സമിതിയാണ് റിപ്പബ്ലിക്ക് ദിന പരേഡിലേക്കുള്ള ടാബ്ലോകൾ തെരഞ്ഞെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: