ബുലന്ദ്ഷഹര്‍: മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ സംഭാവനകളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കല്യാണ്‍ സിങ്ങ് തന്റെ ജീവിതം രാമനും രാഷ്ട്രത്തിനുമായി സമര്‍പ്പിച്ച വ്യക്തിയാണ്. അദേഹം തുടങ്ങിവച്ച മാറ്റമാണ് ഇന്ന് സംസ്ഥാനത്ത് കാണുന്നതെന്നും മോദി പറഞ്ഞു.
രാജ്യത്ത് രണ്ട് വലിയ പ്രതിരോധ ഇടനാഴികളുടെ പണി പുരോഗമിക്കുകയാണെന്നും അതിലൊന്ന് ഉത്തര്‍പ്രദേശിലാണ്. ഇന്ന്, ഇന്ത്യയില്‍ ദേശീയ പാതകള്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. അവയില്‍ പലതും ഇവിടെയാണ് നിര്‍മ്മിക്കുന്നത്. ജെവാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സജ്ജമാകുമ്പോള്‍, ഈ പ്രദേശം പുതിയ ശക്തി പ്രാപിക്കാന്‍ പോകുകയാണ്. വിമാനത്താവളങ്ങളും സമര്‍പ്പിത ചരക്ക് ഇടനാഴികളും കാരണം ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചരക്കുകളും കര്‍ഷകരുടെ ഉല്പന്നങ്ങളും വിദേശ വിപണികളില്‍ കൂടുതല്‍ എളുപ്പത്തില്‍ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഒന്നിലധികം വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം പറഞ്ഞു. രാജ്യം ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. വികസനം ദിവസവും കണ്മുമ്പില് കാണാന്‍ സാധിക്കുന്ന ഒന്നായി മാറി. തിങ്കളാഴ്ച അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിനെ പരാമര്‍ശിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ യശസ്സ് പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകേണ്ട സമയമാണിതെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: