തിരുവനന്തപുരം: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാലിനെ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മാ പുരസ്കാരം നൽകി ആദരിക്കുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാകും. അന്തിമ പട്ടികയിൽ രാജഗോപാലിന്റെ പേരും ഇടംപിടിച്ചതായി സൂചനയുണ്ട്. പത്മഭൂഷൺ ബഹുമതിയായിരിക്കും സമ്മാനിക്കുക.
ജനസംഘത്തിലൂടെ ബിജെപിയിലെത്തിയ രാജഗോപാൽ 1998ൽ വാജ്പേയ് മന്ത്രിസഭയിൽ അംഗമായിരുന്നു. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും ഉജ്ജ്വല വിജയം കൈവരിച്ച് കേരള നിയമസഭയിൽ അംഗമായി.
അഭിഭാഷക ജോലി ഉപേക്ഷിച്ചാണ് രാജഗോപാൽ മുഴുവൻ സമയ രാഷ്‌ട്രീയ പ്രവർത്തകനായത്. 1929 സെപ്റ്റംബർ 15- ന് പാലക്കാട് ജില്ലയിലെ പുതുക്കോട് പഞ്ചായത്തിൽ ഓലഞ്ചേരി വീട്ടിൽ മാധവൻ നായരുടെയും കുഞ്ഞിക്കാവ് അമ്മയുടെയും മകനായി ജനിച്ച രാജഗോപാൽ പ്രാഥമികവിദ്യാഭ്യാസം നേടിയത് കണക്കന്നൂർ എലിമെന്ററി സ്കൂളിലും മഞ്ഞപ്ര അപ്പർ പ്രൈമറി സ്കൂളിലും ആയിട്ടായിരുന്നു.
പാലക്കാട് വിക്റ്റോറിയ കോളേജിൽ പഠനം തുടർന്നു.പിന്നീട് ചെന്നൈയിൽ നിന്നു നിയമബിരുദം നേടിയതിനു ശേഷം 1956 മുതൽ പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷകജോലി ആരംഭിച്ചു. ദീൻ ദയാൽ ഉപാധ്യായയിൽ പ്രചോദിതനായ അദ്ദേഹം പഠനശേഷം ജനസംഘത്തിന്റെ പ്രവർത്തനങ്ങളിൽ ആകർഷിക്കപ്പെടുകയും ജനസംഘപ്രവർത്തകനായി മാറുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: