ന്യൂദല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിയുടെ പ്രചാരണ ഗാനം പുറത്തിറക്കി. ‘മോദി കോ ചുന്തേ ഹേ’ എന്ന ഗാനം ശ്രദ്ധനേടുകയാണ്.
‘സപ്നേ നഹി ഹഖീഖത് ഭുന്തേ ഹേ, തഭി തോ സബ് മോദി കോ ചുന്തേ ഹേ’ എന്ന ഗാനം ഇതിനോടകം തന്നെ പാര്‍ട്ടി പ്രാരണം നടത്താന്‍ ആരംഭിച്ചിട്ടുണ്ട്. സ്വപ്നങ്ങളല്ല, നാം യാഥാര്‍ത്ഥ്യം നടപ്പിലാക്കുന്നു, അതിനാലാണ് എല്ലാവരും മോദിയെ തെരഞ്ഞെടുക്കുന്നത് എന്നാണ് ഗാനത്തിന്റെ അര്‍ത്ഥം. ഇന്ത്യയുടെ സ്ഥിതി പരിതാപകരമായപ്പോളാണ് രാജ്യം നമോയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. ഇന്ന് രാജ്യം മാറി, ജനങ്ങളുടെ കാഴ്ചപാടും.
ഭാരതത്തെ തന്റെ അമ്മയെയും നാട്ടുകാരെയും ദൈവമായി അദ്ദേഹം കരുതുന്നു. പേരിനും പ്രശസ്തിക്കും മുമ്പ് അദേഹം കടമയെ തെരഞ്ഞെടുത്തു. അതുകൊണ്ടാണ് എല്ലാവരും അദേഹത്തെ ശ്രദ്ധിക്കുന്നത്. അഴിമതിക്കാര്‍ ഭയക്കുന്നു, ഇന്ത്യന്‍ സ്ത്രീകള്‍ നേതാക്കളായി ഉയരുന്നു.
सपने नहीं हकीकत बुनते हैं,तभी तो सब मोदी को चुनते हैं…Today, BJP National President Shri J.P.Nadda launched BJP's official campaign for the 2024 general elections in the virtual presence of Honourable Prime Minister Narendra Modi
Posted by Bharatiya Janata Party (BJP) on Wednesday, January 24, 2024
നമോ തന്റെ വാഗ്ദാനം പാലിച്ചു, വികസിത രാജ്യമെന്ന സ്വപ്നം കേവലം സ്വപ്നമായി അവശേഷിച്ചില്ല. നമോ ശരിയായ വഴികള്‍ തെരഞ്ഞെടുത്തു, സ്വപ്നമല്ല, യാഥാര്‍ത്ഥ്യത്തെ നെയ്തു. അതുകൊണ്ടാണ് എല്ലാവരും മോദിയെ തെരഞ്ഞെടുക്കുന്നതെന്നും വരികള്‍ തുടരുന്നു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ വിദേശനയത്തിന്റെ വിജയം തുടങ്ങിയവ ഉള്‍പ്പെടെ വിവിധ ജനവിഭാഗങ്ങള്‍ക്കായി പ്രധാനമന്ത്രി നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും പ്രചാരണ ഗാനത്തില്‍ പരാമര്‍ശമുണ്ട്. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം രാംലല്ല വിഗ്രഹത്തിന് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന പ്രധാനമന്ത്രി മോദിയുടെ ഫോട്ടോയോടെയാണ് വീഡിയോ അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: