തിരുവനന്തപുരം: അദ്ധ്യാപകരുടെ മൂന്നാം ഘട്ട ക്ലസ്റ്റർ യോഗം നടക്കുന്ന പശ്ചാത്തലത്തിൽ ജനുവരി 27-ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾക്കാണ് അവധി നൽകിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ്.
ഇക്കാര്യത്തിൽ ആവശ്യമായ അറിയിപ്പുകൾ ജില്ല-വിദ്യാഭ്യാസ ജില്ല-ഉപ ജില്ല-സ്കൂൾ തലത്തിൽ നൽകേണ്ടതാണ്. സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ നിന്നായി എൽപി തലത്തിൽ 51,515 അദ്ധ്യാപകരും യുപി തലത്തിൽ 49,036 അദ്ധ്യാപകരും ഹൈസ്കൂൾ തലത്തിൽ 42,989 അദ്ധ്യാപകരുമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: