തിരുവനന്തപുരം: ഡ്രൈവേഴ്സ് ദിനത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി സെന്‍ട്രല്‍ ഡിപ്പോ ഏര്‍പ്പെടുത്തിയ മികച്ച ഡ്രൈവര്‍മാര്‍ക്കുള്ള അവാര്‍ഡിന് എസ്. അജയകുമാര്‍, കെ.വി ഉണ്ണികൃഷ്ണന്, ഡയസ് മത്തിയാസ് എന്നിവര്‍ അര്‍ഹരായി. അവാര്‍ഡ് ലഭിച്ച മൂന്നു പേരില്‍ രണ്ട് പേര് ബിഎംഎസ് യൂണിയനില്‍പെട്ടവരാണ്. എസ്. അജയകുമാര്‍ കെഎസ്ടിഇഎസ് (ബിഎംഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കെ.വി. ഉണ്ണികൃഷ്ണന് യൂണിറ്റ് അംഗവും. നേമം സ്വദേശിയായ എസ്.അജയകുമാര്‍ പതിനാറ് വര്‍ഷമായി കെഎസ്ആര്‍ടിസി ജീവനക്കാരനാണ് ഭാര്യ ശ്രീജ, മകന് രാജലക്ഷ്മി മകന് അഭിഷേക്. കെ.വി. ഉണ്ണികൃഷ്ണന് ബിഎംഎസ് സെന്‍ട്രല്‍ യൂണിറ്റ് അംഗമാണ്. ആലുവ സ്വദേശിയായ അദ്ദേഹം എറണാകുളം ഡിപ്പോയില്‍ നിന്ന് സെന്‍ട്രല്‍ ഡിപ്പോയിലെത്തിയിട്ട് രണ്ടര വര്‍ഷമായി. ഭാര്യ ധന്യ കെ.ആര്, മകള്‍ ഗോപിക ആലുവ യു സി കോളജില്‍ ബിരുദത്തിന് പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: