കോട്ടയം: അയോദ്ധ്യയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഉപയോഗിക്കാന്‍ കോട്ടയം ഏറ്റുമാനൂരിലെ സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്‍ജിനീയറിങ് സൊലുഷന്‍സ് (ഐസിഎഫ്) സ്ഥാപിച്ചത് 500 ഓളം ബയോടോയ്ലറ്റുകള്സ്വച്ഛ് ഭാരത് മിഷന്റെ പദ്ധതിപ്രകാരമാണിത്. 60 ദിവസത്തിനുള്ളില്‍ സ്ഥാപിച്ച ഇവയുടെ 24 മണിക്കൂര്‍ മേല്‍നോട്ടവും ഒരു വര്‍ഷത്തേക്കുള്ള മെയിന്റനന്‍സും കമ്പനിയുടെ ഉത്തരവാദിത്തമാണ്. നൂറോളം ജീവനക്കാരെ ഇതിന്റെ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. പ്രതിമാസം 300 ഓളം ബയോടോയ്ലറ്റുകള്‍ നിര്‍മിച്ചു നല്കാന് കമ്പനിക്ക് സാധിക്കും.
ഐസിഎഫിന് ഏറ്റുമാനൂര്‍ പ്ലാന്റിനൊപ്പം മഹാരാഷ്ട്രയിലെ കോലാപ്പൂരിലും പ്ലാന്റുണ്ട്. കേരളത്തിനു പുറമെ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളാണ് കമ്പനിയുടെ പ്രധാന വിപണിയെന്ന് ഐസിഎഫ് എംഡി ശുംഭുനാഥ് ശശികുമാര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
1991ല്‍ ശുംഭുനാഥ് ശശികുമാറിന്റെ അച്ഛന്റെ നേതൃത്വത്തിലാണ് കമ്പനിക്ക് തുടക്കം കുറിച്ചത്. റബ്ബര്‍ ലാറ്റക്സ് സെന്‍ട്രിഫ്യൂഗല്‍ മാനുഫാക്ചറിങ് കമ്പനിയായിരുന്നു ഇത്. മറൈന്‍ എന്‍ജിനിയര്‍ ആയിരിക്കെ 2011ല്‍ അച്ഛന്റെ മരണ ശേഷമാണ് കമ്പനിയുടെ ചുമതല ശുംഭുനാഥ് ശശികുമാര്‍ ഏറ്റെടുത്തത്. ഈ സമയം ബയോ ടോയ്ലറ്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നുവരുന്ന സമയമായിരുന്നു. 2015-16 കാലഘട്ടത്തിലാണ് ഏറ്റുമാനൂരില്‍ ബയോടോയ്ലറ്റുകള്ക്കായി കമ്പനി ആരംഭിക്കുന്നത്. നിലവില്‍ ഭാരതത്തിലൊട്ടാകെ 35ഓളം ഡീലേഴ്സുണ്ട്. സര്‍ക്കാര്‍ സംഘടനുകളുമായും ഇടപാടുകളുണ്ട്. ശബരിമല, തിരുപ്പതി എന്നിവിടങ്ങളിലും പ്രോജക്ടുകള്‍ നടപ്പാക്കിയിട്ടുണ്ട്.
അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ഇടങ്ങളില്‍ ഒരുക്കുന്ന ശുചിത്വ സംവിധാനങ്ങളാണ് കമ്പനിയുടെ ഉത്പന്നങ്ങള്‍. ട്രീറ്റ്മെന്റ് സിസ്റ്റങ്ങള്‍, കെമിക്കല്‍ ടോയ്ലറ്റുകള്, ഹാന്‍ഡ് വാഷ് സ്റ്റേഷനുകള്‍, വെള്ളം ആവശ്യമില്ലാത്ത യൂറിനല്‍സ്, ഷവര്‍ ക്യാബിനുകള്‍ എന്നിവയും ഇവര്‍ നിര്‍മിച്ചു വിപണിയില്‍ എത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: