തിരുവല്ല: കഥകളി ചെണ്ട ആചാര്യന്‍ തിരുവല്ല മതില്‍ഭാഗം മുറിയായിക്കല്‍ വീട്ടില്‍ ആയാംകുടി കുട്ടപ്പന്‍ മാരാര്‍ (93) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ തിരുവല്ലയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് വീട്ടുവളപ്പില്‍. എട്ട് പതിറ്റാണ്ടായി കഥകളി മേള ലോകത്തെ അതികായനായിരുന്നു ആയാംകുടി കുട്ടപ്പന്‍ മാരാര്‍.
കുഞ്ഞന്‍മാരാര്‍-നാരായണിയമ്മ ദമ്പതികളുടെ മകനാണ്. തൊട്ടിയില്‍ കൃഷ്ണക്കുറുപ്പാണ് ആദ്യ ഗുരു. പുതുശ്ശേരി മാധവക്കുറുപ്പില്‍ നിന്നും കഥകളി ചെണ്ടയിലേക്ക് തുടക്കം. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ അരങ്ങേറ്റത്തിന് ചെണ്ടയില്‍ ആയാംകുടിയും അരങ്ങേറി. തുടര്‍ന്ന് കഥകളിയില്‍ സ്ഥിരം മേളക്കാരനായി. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിനും ഗുരുനാഥന്‍ പുതുശ്ശേരിക്കും കൊട്ടില്‍ മാറ്റക്കാരനായിട്ടായിരുന്നു തുടക്കം. പിന്നീട് നീലംപേരൂര്‍ നാരായണപിളളയുടെ കഥകളി കളരിയില്‍ മേളക്കാരനായി.
1991ല്‍ ഷഷ്ട്യബ്ദപൂര്‍ത്തി തിരുവല്ല ക്ഷേത്രത്തില്‍ വച്ച് നടത്തിയപ്പോള്‍ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളാണ് അദ്ദേഹത്തിന് വീരശൃംഖല അണിയിച്ചത്. ഭാര്യ: പരേതയായ സുമതി കുട്ടിയമ്മ, മക്കള്‍: സുജാത, കലാഭാരതി ഉണ്ണികൃഷ്ണന്‍, ഗിരിജ, ജയകുമാര്‍, മരുമക്കള്‍: പ്രസന്നകുമാര്‍ (പൂന) ശ്രീകല കൊങ്ങരാട്ട്, സുരേന്ദ്രന്‍ ഇരമല്ലിക്കര, അര്‍ച്ചന (യുഎസ്എ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: