തിരുവനന്തപുരം: ലോട്ടറിയില്‍ നിന്നും ലഭിക്കുന്ന വരുമാനം പൊതുജനക്ഷേമത്തിനായാണ് ഉപയോഗിക്കുന്നതെന്ന് ധന വകുപ്പു മന്ത്രി കെ.എന്‍. ബാലഗോപാല്‍. സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ നറുക്കെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോട്ടറി പ്രസ്ഥാനം പലരുടെയും ഉപജീവനമാര്‍ഗമാണ്. അതിനാല്‍ തന്നെ ജനങ്ങളുടെ പിന്തുണയോടെ പ്രസ്ഥാനത്തെ കൂടുതല്‍ ശക്തപ്പെടുത്തും. ലഭിക്കുന്ന സമ്മാനത്തുക ഫലപ്രദമായി എത്തരത്തില്‍ വിനിയോഗിക്കാം എന്നത് സംബന്ധിച്ച് ഭാഗ്യക്കുറി ജേതാക്കള്‍ക്ക് ലോട്ടറി വകുപ്പു വഴി പരിശീലനം നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ബ്ലോ അപ്പ് ചലചിത്ര താരം സോനാ നായര്‍ക്ക് നല്കി മന്ത്രി കെ.എന്‍ബാലഗോപാല്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ അധ്യക്ഷനായിരുന്നു. നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാരായ മായാ എന്‍.പിള്ള, രാജ് കപൂര്‍ എന്നിവരും സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: