കൊച്ചി: സ്കൂള്‍ അസംബ്ലിക്കിടെ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച കേസില്‍ പ്രധാന അദ്ധ്യാപികയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രധാന അദ്ധ്യാപിക കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അച്ചടക്കനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ശ്രമിച്ചതെന്നും ജസ്റ്റിസ് കെ. ബാബു നിരീക്ഷിച്ചു. ആരോപിക്കുന്ന പ്രവൃത്തികള്‍ എസ്സി/എസ്ടി നിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെയാണ് സ്കൂളിലെ പ്രധാനാദ്ധ്യാപിക അപ്പീല്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: