മുംബൈ: അയോദ്ധ്യയില്‍ ശ്രീരാമന്റെ വരവോടെ ഭാരതത്തില്‍ പുതിയ യുഗത്തിന് തുടക്കമായെന്ന് നടന് അല്ലു അര്ജുന്. വരും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായി അയോദ്ധ്യ മാറുമെന്നും അല്ലു അര്ജുന് ഫെയ്സ് ബുക്കില്‍ കുറിച്ചു .
”ഭാരതത്തിന് എന്തൊരു ദിവസമാണിത്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് വളരെ വികാരാധീനനാണ് ഞാന്‍. ഭഗവാന്റെ വരവോടെ ഭാരതത്തില്‍ ഒരു പുതിയ യുഗത്തിന്റെ തുടക്കമായി. വരും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി അയോദ്ധ്യയെ കാണാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ജയ് ശ്രീറാം. ജയ് ഹിന്ദ്,” അദ്ദേഹം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: