Categories: India

പലസ്തീനില്‍ മനുഷ്യാവകാശലംഘനം നടത്തുന്നു എന്ന് പറഞ്ഞ രാജ് ദീപ് സര്‍ദേശായിയെ കണ്ടം വഴി ഓടിച്ച് ഇസ്രയേലിലെ എംപി; രാജ്യസ്നേഹം വേറെ ലെവല്‍

"നിങ്ങള്‍ക്ക് പലസ്തീനിലെ കുഞ്ഞുങ്ങളെക്കുറിച്ച്, പലസ്തീനിലെ സ്ത്രീകളെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍, ദുഖമുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം ഹമാസിനെ തുടച്ചുനീക്കൂ. എന്നിട്ട് ന്യായം പറയാന്‍, മനുഷ്യാവകാശത്തെക്കുറിച്ച് പറയാന്‍ വരൂ".-ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയുടെ വായടപ്പിച്ച് പലസ്തീന്‍ എംപി ബിസ് മുത്

Published by

ന്യൂദല്‍ഹി: പലസ്തീനില്‍ ഇസ്രയേല്‍ പട്ടാളക്കാര്‍ നിരന്തരം ആക്രമണം നടത്തി മനുഷ്യാവകാശലംഘനം നടത്തുന്നു എന്ന് വാദിച്ച ജേണലിസ്റ്റ് രാജ്ദീപ് സര്‍ദേശായിയ്‌ക്ക് ഇസ്രയേല്‍ എംപിയുമായി മുട്ടിയപ്പോള്‍ കണ്ടം വഴി ഓടേണ്ടിവന്നു. തീവ്രമായ രാജ്യസ്നേഹത്താല്‍ വികാരഭരിതനായ മന്ത്രി അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പസ്തീനില്‍ സ്തീകള്‍ കൊല്ലപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞ രാജ് ദീപിനുള്ള മറുപടി ഇതായിരുന്നു:”നിങ്ങള്‍ക്ക് പലസ്തീനിലെ കുഞ്ഞുങ്ങളെക്കുറിച്ച്, പലസ്തീനിലെ സ്ത്രീകളെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍, ദുഖമുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം ഹമാസിനെ തുടച്ചുനീക്കൂ. എന്നിട്ട് ന്യായം പറയാന്‍ വരൂ”.

പലസ്തീനികള്‍ ഇസ്രയേലില്‍ കയറി ആക്രമണം നടത്തിയതും ഇസ്രയേലി പട്ടാളക്കാര്‍ അതിന് മറുപടിയായി പലസ്തീനില്‍ കയറി ആക്രമണം നടത്തിയതും തെറ്റാണെന്ന വാദമായിരുന്നു ഇന്ത്യാടുഡേയുടെ രാജ് ദീപ് സര്‍ദേശായി ഉയര്‍ത്താന്‍ ശ്രമിച്ചത്. വേണ്ട, നിങ്ങള്‍ രണ്ട് സംഭവങ്ങളേയും താരതമ്യം ചെയ്യേണ്ടെന്നായിരുന്നു ഇസ്രയേല്‍ എംപിയുടെ പ്രതികരണം.

ബൊവാസ് ബിസ്മുത് എന്ന എംപിയായിരുന്നു പൊട്ടിത്തെറിച്ചത്. രണ്ടു സംഭവങ്ങളേയും ഒരു ത്രാസിലിട്ട് തൂക്കേണ്ടെന്നായിരുന്നു ബൊവാസ് ബിസ്മുതിന്റെ വാദം. “ഞങ്ങളുടെ ജനങ്ങളെ ഉപദ്രവിച്ചാല്‍, അവരുടെ ജീവനെടുത്താല്‍ ഞങ്ങള്‍ വിമാനങ്ങള്‍ അയയ്‌ക്കും, പട്ടാളക്കാരെ ആയുധത്തോടെ അയയ്‌ക്കും.”- പലസ്തീനിലെ തീവ്രവാദികളാണ് ആക്രമണം ആദ്യം തുടങ്ങിയതെന്ന വാദത്തോടെ ബൊവാസ് ബിസ്മുത് പറഞ്ഞു.

“ഞങ്ങള്‍ ആക്രമണം തുടങ്ങിയപ്പോള്‍ എല്ലാ പലസ്തീന്‍ തീവ്രവാദികളും ആശുപത്രികളില്‍ ഒളിച്ചു. കാരണം ഞങ്ങള്‍ ആശുപ്തരികള്‍ ആക്രമിക്കില്ലെന്ന് അവര്‍ക്കറിയാം. പലസ്തീന്‍ തീവ്രവാദികള്‍ ബന്ദികളാക്കി പിടിച്ച ഇസ്രയേല്‍കാരുടെ ബന്ധുക്കളുമായി സംസാരിച്ചുനോക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് അവരുടെ രോഷം മനസ്സിലാകും. ആറ്മാസം പ്രായമായ ഞങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളെ വരെ അവര്‍ കൊന്നു.”- പൊട്ടിത്തെറിച്ച് ബിസ്മുത് പറയുന്നു.

നിങ്ങള്‍ നാളെ ഒരു വെടിനിര്‍ത്തലിന് തയ്യാറാകുമോ എന്ന രാജ് ദീപ് സര്‍ദേശായിയുടെ ചോദ്യത്തിന് അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു ബിസ്മുത്. “ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ മണ്ണ് ജൂതന്മാരുടെതാണ്. ഇത് ഞങ്ങളുടെ വാഗ്ദത്ത ഭൂമിയാണ്. ഇതില്‍ കയറി ആക്രമിച്ചാല്‍ അനുവദിക്കാന്‍ കഴിയില്ല. നിങ്ങള്‍ സദാചാരത്തെക്കുറിച്ച് പറഞ്ഞല്ലോ. ഞങ്ങളുടെ സദാചാരം ഞങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളെ രക്ഷിക്കലാണ്. സംരക്ഷിക്കലാണ്.

അപ്പോള്‍ ഇസ്രയേലിലെ കുഞ്ഞുങ്ങളെപ്പോലെ പലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് സദാചാരമില്ലേ? -രാജ്ദീപ് സര്‍ദേശായി ചോദിക്കുന്നു.
അതിനുള്ള ബിസ്മുതിന്റെ മറുപടി ഇങ്ങിനെ: “2006ല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഹമാസ് തീവ്രവാദികളാണെന്നും ഇസ്ലാമിസ്റ്റ് ജിഹാദികളാണെന്നും അറിഞ്ഞിട്ടും 70 ശതമാനം പലസ്തീനികള്‍ വോട്ട് നല്‍കിയത് ഹമാസിനാണ്. ആ തീവ്രവാദികളെയാണ് ഞങ്ങള്‍ ആക്രമിക്കുന്നത്. ”

യുദ്ധത്തിന്റെ ആദ്യനാളുകളില്‍ 5000 പലസ്തീനികള്‍ മരിച്ചു അതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു എന്ന് പറയുന്നു.

ഇതിനുള്ള ബിസ്മുതിന്റെ മറുപടി ഇതാണ്: ഞാന്‍ എംപിയാകുന്നതിന് മുന്‍പ് ജേണലിസ്റ്റായിരുന്നു. ഇറാന്‍-ഇറാഖ് യുദ്ധം , അഫ്ഗാനിസ്ഥാന്‍-യുഎസ് യുദ്ധം ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം. ഹമാസ് തീവ്രവാദികള്‍ രാഷ്‌ട്രീയമായി എന്തെങ്കിലും ചെയ്താല്‍ അവര്‍ ഇസ്രയേല്‍ പൗരന്മാരെ ആക്രമിച്ചാല്‍, തിരിച്ചുംഞങ്ങളുടെ സൈന്യം അതേ നാണയത്തില്‍ മറുപടി കൊടുക്കും. സാധാരണ പൗരന്മാരെ ആക്രമിക്കുക എന്നത് ഞങ്ങളുടെ നയമല്ലെങ്കിലും. നിങ്ങള്‍ക്ക് പലസ്തീനിലെ കുഞ്ഞുങ്ങളെക്കുറിച്ച്, പലസ്തീനിലെ സ്ത്രീകളെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍, ദുഖമുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം ഹമാസിനെ തുടച്ചുനീക്കൂ. എന്നിട്ട് ന്യായം പറയൂ. ഈ ഹമാസാണ് ഇപ്പോള്‍ ഗാസയില്‍ നടക്കുന്ന എല്ലാറ്റിനും കാരണക്കാര്‍”.

അന്തരീക്ഷത്തില്‍ എവിടെയെങ്കിലും ഒരു വെടിനിര്‍ത്തലിന് സാധ്യത കാണുന്നുണ്ടോ എന്ന രാജ് ദീപ് സര്‍ദേശായിയുടെ ചോദ്യത്തിന് ബിസ്മുത്ത് നല്‍കിയ മറപുടി ഇതാണ്: “ഒരു എംപി എന്ന നിലയില്‍, ഇസ്രയേല്‍ പൗരന്‍ എന്ന നിലയില്‍ ഹമാസിനെ തുടച്ചുനീക്കും വരെ യുദ്ധം നിര്‍ത്താന്‍ എന്റെ സര്‍ക്കാരിനെ ഞാന്‍ അനുവദിക്കില്ല. ഇത് എന്റെ രാജ്യത്തോട്, എന്റെ കുട്ടികളോട്, എന്റെ രാജ്യത്തെ സ്ത്രീകളോട് എനിക്കുള്ള ഉത്തരവാദിത്വമാണ്..ആഴ്ചകള്‍ക്ക് മുന്‍പ് ഞങ്ങളുടെ കുട്ടികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു.1500 സാധാരണ ഇസ്രയേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. അതിന് പകരം വീട്ടിയേപറ്റൂ. ഞങ്ങളുടെ യുവാക്കള്‍ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ. ഞങ്ങളുടെ രാജ്യത്തിന് ഒരു സംസ്കാരമുണ്ട്. ഞങ്ങള്‍ ജീവനെ, ജീവിതത്തെ ആരാധിക്കുന്നവരാണ്. പക്ഷെ ഗാസയില്‍ അവര്‍ ആരാധിക്കുന്നത് മരണത്തെയാണ്.ആഴ്ചകള്‍ക്ക് മുന്‍പ് ഞങ്ങളുടെ രാജ്യത്ത് നടന്ന ദുരന്തത്തില്‍ നിങ്ങള്‍ക്ക് പ്രശ്നമില്ല. ഇപ്പോള്‍ പത്ത് മിനിറ്റോളം നിങ്ങള്‍ സംസാരിച്ചത് ഇസ്രയേല്‍ നടത്തുന്ന യുദ്ധകുറ്റത്തെക്കുറിച്ച് മാത്രമാണ്. ഇതുവരെയും പലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മുഹമ്മദ് അബ്ബാസ് ഇതുവരെയും ഇസ്രയേലില്‍ നടന്ന ഹമാസ് നടത്തിയ ക്രൂരമായ കൊലയെ അപലപിച്ചിട്ടില്ല “.ഇയാളുടെ രാജ്യസ്നേഹം വേറെ ലെവല്‍ ആണെന്ന് അറിഞ്ഞതോടെ രാജ് ദീപ് സര്‍ദേശായി മെല്ലെ കളം വിട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക