കൊല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് പരിക്കേറ്റു. സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കുന്നതിനായി പുര്‍ബ ബര്ധമനിലേക്ക് പോകുന്നതിനിടെ മമത ബാനര്‍ജി സഞ്ചരിച്ച വാഹനം മറ്റൊന്നുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാറില്‍ ഡ്രൈവര്‍ക്കൊപ്പം മുന്നിലെ സീറ്റില്‍ ഇരുന്ന മമതയുടെ തല ചില്ലില്‍ ഇടിച്ചു. തലയ്ക്ക് പരിക്കേറ്റ മമതയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: