Categories: India

രാംലല്ലയിൽ ഹനുമാൻജി എത്തി ഭഗവാൻ രാമനെ കാണാൻ : ആശ്ചര്യമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ

ഏവർക്കും കുരങ്ങ് എത്തിയത് കൗതുകവും ഒപ്പം ആശ്ചര്യവും ഉണ്ടാക്കി

Published by

ലക്നൗ : അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം ഭഗവാൻ ശ്രീരാമചന്ദ്രനെ ദർശിക്കാൻ കുരങ്ങ് എത്തിയത് ഏവരെയും അദ്ഭുതപ്പെടുത്തി. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്നതിന്റെ പിറ്റേ ദിവസമാണ് എവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് കുരങ്ങ് എത്തിയതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെ ക്ഷേത്രത്തിന്റെ ദക്ഷിണ കവാടത്തിലൂടെ കടന്ന കുരങ്ങ് ഉത്സവത്തിനായി തയാറാക്കിയ ശ്രീരാമന്റെ വിഗ്രഹത്തിനു സമീപം എത്തുകയായിരുന്നു. ഒരു നിമിഷം താത്കാലികമായി നിർമ്മിച്ച വിഗ്രഹം തകർക്കാനെത്തിയെന്ന് കരുതിയെങ്കിലും വിഗ്രഹത്തിനു സമീപം നോക്കി നിൽക്കുകയായിരുന്നു കുരങ്ങെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർ അടുത്തെത്തിയപ്പോഴെക്കും വടക്കേ നടയിലുടെ കുരങ്ങൻ പുറത്തേക്കു പോകുകയായിരുന്നു.

ആർക്കും ശല്യമുണ്ടാക്കാതെ ഹനുമാൻജി ഭഗവാൻ ശ്രീരാമചന്ദ്രനെ രാംരല്ലയിൽ ദർശിക്കാനെത്തിയതുപോലെയാണ് തങ്ങൾക്ക് തോന്നിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by