ലഡാക്ക് : ചൈനീസ് പട്ടാളവും ശ്രീരാമനെ നെഞ്ചിലേറ്റിയെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോ. ലൈൻ ഓഫ് ആക്ഷ്വൽ കൺട്രോളിൽ ഭാരതത്തിന്റെ സൈനികർക്കൊപ്പം ജയ് ശ്രീറാം വിളിക്കുന്ന ദൃശ്യങ്ങൾ ഇരുകൈകളും നീട്ടിയാണ് നവമാധ്യമങ്ങൾ സ്വീകരിച്ചത്.
അതിർത്തിയിൽ ഒരു മേശയ്‌ക്ക് ഇരു വശത്തുമായി നിരന്നു നിൽക്കുന്ന ഇരു രാജ്യങ്ങളുടെ സൈനികർ പരസ്പരം അനുമോദിക്കുകയും ഭാരതത്തിന്റെ സൈനികർ ചൈനീസ് പട്ടാളക്കാരോട് ജയ് ശ്രീറാം എന്ന് പറഞ്ഞു കൊടുക്കുന്നതും വീഡിയോവിൽ വ്യക്തമാണ്. തുടർന്ന് ഇരു കൂട്ടരും ഒരുമിച്ച് ജയ് ശ്രീറാം എന്ന് ഉറക്കെ വിളിക്കുകയാണ്. ഇരു കൂട്ടരും തമ്മിലുള്ള ചർച്ചയ്‌ക്കിടെയാണ് ഈ ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത്.
വീഡിയോ ചിത്രീകരിച്ച ദിവസം വ്യക്തമല്ലെങ്കിലും മൂന്ന് മാസം മുൻപത്തെയെന്നാണ് ആർമി ഭാഗത്തുനിന്ന് അറിയാൻ സധിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തി പ്രശ്നം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ദൃശ്യം സമാധാനം നൽകുമെന്ന തരത്തിലുള്ള കമൻ്റുകളാണ് നവമാധ്യമങ്ങളിൽ ഏറ്റവുമധികം പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: