തിരുവനന്തപുരം: എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ചോദ്യപേപ്പറിന് 10 രൂപ ഈടാക്കിത്തുടങ്ങിയത് 2013ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.
അന്ന് പി. കെ. അബ്ദുറബ്ബ് ആയിരുന്നു വിദ്യാഭ്യാസ മന്ത്രി. ഓരോ പരീക്ഷാര്‍ത്ഥിയില്‍ നിന്നും പത്ത് രൂപാ വീതം ഫീസ് ബന്ധപ്പെട്ട ഹെഡ്മാസ്റ്റര് മുഖാന്തിരം ശേഖരിക്കേണ്ടതാണെന്ന നിര്‍ദ്ദേശം നല്‍കിയത് അന്നാണെന്നും മന്ത്രി പറഞ്ഞു.
മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ നിരവധി വര്‍ഷങ്ങളായി സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ പ്രസ്സുകളില്‍ പ്രിന്റ് ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന സ്കൂളുകള്‍ക്ക് വിതരണം ചെയ്യുന്നതാണ് രീതി. എസ്സി, എസ്ടി, ഒഇസി വിഭാഗങ്ങള്‍, അനാഥരായ കുട്ടികള്‍ എന്നിവരൊഴികെ ഫീസ് ഇളവിന് അര്‍ഹത ഇല്ലാത്ത പരീക്ഷാര്‍ത്ഥികളില്‍ നിന്നും പത്ത് രൂപ വീതം ശേഖരിയ്ക്കുന്നുണ്ട്.
വര്‍ഷങ്ങളായി ചെയ്തു വരുന്ന നടപടിക്രമം ഈ വര്‍ഷവും തുടരുകയായിരുന്നു. എന്നിട്ടും 10 രൂപ ഈടാക്കുന്നതിനെ വിമര്‍ശിച്ച് അബ്ദുറബ്ബ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു.
സ്വന്തം വകുപ്പില്‍ എന്താണ് നടക്കുന്നത് എന്ന ബോധം പോലും ഇല്ലാത്ത ആളായിരുന്നു അക്കാലത്തെ വിദ്യാഭ്യാസ മന്ത്രിയെന്നും ശിവന്‍കുട്ടി പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: