തെക്ക് പടിഞ്ഞാറ് കന്നിമൂല ഭാഗത്ത് അടുക്കള വന്നാലുള്ള അപാകതകള്‍ എന്തെല്ലാമാണ്?
ഗൃഹനാഥയ്ക്ക് എന്നും അസുഖമായിരിക്കും. വീടിന്റെ സന്തുലനാവസ്ഥയെ ആകപ്പാടെ ബാധിക്കും. സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും.
വീടിന് പുറത്ത് വാസ്തുസംബന്ധമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
വീട് നില്ക്കുന്ന കോമ്പൗണ്ടിന്റെ നാല് മൂലകളിലും സെപ്റ്റിക് ടാങ്ക്, അടിച്ച് നനയ്ക്കുന്ന കല്ല്, പുറം ബാത്ത്റൂമുകള്‍, പുറത്തെ തീയടുപ്പുകള്‍, എക്സ്റ്റന്‍ഷനുകള്‍, വിറകുപുര ഇവ കെട്ടി കോമ്പൗണ്ടിലെ എനര്‍ജിയുടെ പ്രവാഹത്തെ തടുക്കരുത്. വീടിന്റെ നാലുമൂലയും കഴിയുന്നതും ശുചിയായി സൂക്ഷിക്കണം. മൃഗങ്ങളുടെ വാസസ്ഥാനം വായുകോണായ വടക്ക് പടിഞ്ഞാറേ മൂലയില്‍ വീടിനോട് ചേര്‍ക്കാതെ അഞ്ചടിയെങ്കിലും മാറ്റി പണിയാം. പശുത്തൊഴുത്ത് കിഴക്കും പോത്തിന് തൊഴുത്ത് തെക്ക് ഭാഗത്തും നിര്‍മ്മിക്കണം. വീടിന്റെ ഈശാനകോണ്, കന്നിമൂല എന്നീ സ്ഥാനത്തുനിന്നും പുറത്തുനിന്നുമുള്ള സ്റ്റെയര്‍കെയ്സ് എപ്പോഴും മൂലകളില്‍ നിന്നും അഞ്ചടി വിട്ട് കെട്ടി തുടങ്ങണം. മൂലകളില്‍ പൈപ്പുകള്‍, വേസ്റ്റ് ഇടുന്ന ടാങ്ക് എന്നിവ പാടില്ല. മഴവെള്ളം, ഡ്രെയിനേജ് എന്നിവ ഒരിക്കലും കോമ്പൗണ്ടില്‍ നിന്നും തെക്ക് ദിശയിലേക്ക് ഒഴുകാന്‍ ഇടയാകരുത്. സെപ്റ്റിക്ടാങ്കുകള് മൂല വിട്ട് (അഞ്ചടി) സ്ഥാപിക്കാം. വീടിന് ഏറ്റവും കൂടുതല്‍ മുറ്റം നല്‍കേണ്ടത് കിഴക്കും വടക്കും ഭാഗത്താണ്. ടെറസ്സിലെ ജലസംഭരണി വടക്കും ഭാരമുള്ള സാധനങ്ങള്‍ എന്നിവ തെക്കും സ്ഥാപിക്കണം.
മനോഹാരിതയ്ക്ക് വേണ്ടി വീടിന്റെ നാലു മൂലകളിലും കോണ്‍കട്ട് ചെയ്യരുത്. അകത്തേക്ക് അവിടവിടെ പൊള്ളയായ എലിവേഷനുകളും ഒഴിവാക്കണം. ഒരു തരത്തിലും വീടിന്റെ ചുമരുകള്‍ ചുറ്റുമതിലിനോട് ചേര്‍ത്ത് പണിയരുത്. അയല്പക്കത്തെ വീടിന്റെ ഭാഗം നമ്മുടെ ചുറ്റുമതിലില്‍ തൊടാനും പാടില്ല.
വീടിന്റെ മുന്‍ഗേറ്റ് ഒരിക്കലും പൂമുഖവാതിലിനു നേരെ പണിയരുത്. പണം നില്‍ക്കില്ല. പൂമുഖം കിഴക്കായാല്‍ ഗേറ്റ് അല്പം വടക്കോട്ട് നീക്കി ആകാം. തെക്കായാല്‍ വീടിന്റെ മദ്ധ്യഭാഗത്ത് നിന്നും ഗേറ്റ് കിഴക്കോട്ട് മാറിയും സ്ഥാപിക്കണം. രണ്ട് പൂമുഖവാതില്‍, രണ്ട് അടുക്കള, രണ്ട് പൂജാമുറി ഇവ ഒരു വീടിനും നന്നല്ല. മുകളില്‍ നിന്നുള്ള സ്റ്റെയര്‍കെയ്സ് പൂമുഖ വാതിലിന് നേരെ ഒരിക്കലും വരരുത്. അങ്ങനെ വന്നാല്‍ ആ വീട്ടിലെ സമ്പത്ത് നഷ്ടപ്പെടുകയും കൂടാതെ ആ ഗൃഹത്തിലെ സ്ത്രീകളെ ദോഷക രമായി ബാധിക്കുകയും ചെയ്യും.
ഒരു പൊതുവഴി അവസാനിക്കുന്നിടത്ത് വഴിക്ക് നേരെ വീട് പണിയരുത്. ആരാധനാലയങ്ങളില്‍ നിന്നും 50 കോല് വിട്ട് വീട് പണിയാം. എന്നാല്‍ വളരെ ശക്തമായ ഉഗ്രമൂര്‍ത്തികളുടെ നേരെ മുന്‍വശങ്ങളിലും വലതുവശവും വീട് വയ്ക്കരുത്. വീടിനും ആരാധനാലയത്തിനും ഇടയ്ക്ക് പൊതുവഴി ഉണ്ടെങ്കില്‍ വലിയ ദോഷം വരാതിരിക്കും.
ബെഡ് റൂമിനെക്കാളും വലിയ അടുക്കള വരുന്നതില്‍ തെറ്റുണ്ടോ?
സാധാരണ ബെഡ് റൂമിനേക്കാള്‍ വലുപ്പത്തില്‍ അടുക്കള നിര്‍മ്മിക്കാറില്ല. ഇങ്ങനെയുള്ള വീടുകളില്‍ വരവിനെക്കാള്‍ ഇരട്ടി ചെലവ് വരും. ഒതുങ്ങിയ അടുക്കളയാണ് ഭാഗ്യദായകവും വൃത്തിയായി സൂക്ഷിക്കാന്‍ സാധിക്കുന്നതും. ഒരു അടുക്കളയുടെ പടിഞ്ഞാറു ഭാഗത്തായി സ്റ്റോര്‍മുറി നല്ലതാണ്. അടുക്കള സമചതുരമോ ദീര്‍ഘചതുരമോ ആകുന്നത് നല്ലതാണ്. ത്രികോണമായിട്ടോ കോണ്കട്ടുകളോടു കൂടിയോ അടുക്കള പണിയാന്‍ പാടില്ല. അടുക്കളയില്‍ പാചകം ചെയ്ത ആഹാരസാധനങ്ങള്‍ മറ്റൊരു മുറിയിലേക്ക് മാറ്റി സൂക്ഷിക്കുന്നതില്‍ തെറ്റില്ല. അടുക്കള പണിയുമ്പോള്‍ സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന രീതിയില്‍ ആയിരിക്കണം.
വീട്ടില്‍ മരിച്ചവരുടെ ഫോട്ടോ എവിടെ വയ്ക്കുന്നതാണ് ഉത്തമം? കുടുംബകാരണവരുടെ പടങ്ങള്‍ പൂജാമുറിയില്‍ സ്ഥാപിക്കാമോ?
മരിച്ചവരുടെ ഫോട്ടോകള്‍ വീട്ടില്‍ തെക്കേ ചുമരില്‍ വയ്ക്കുന്നതാണ് ഉത്തമം. പഴയ കാരണവന്മാരുടെയായാലും മരിച്ചവരുടെ ഫോട്ടോ പൂജാമുറിയില്‍ വച്ച് പൂജിക്കരുത്. പൂജാ മുറിയില്‍ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ ശൈവം, വൈഷ്ണവം എന്ന രീതിയില്‍ ഇടകലര്‍ത്തി വയ്ക്കുന്നതില്‍ തെറ്റില്ല. മഹാഗണപതിയുടെയും ദേവിയുടെയും ചിത്രങ്ങള്‍ അത്യാവശ്യമാണ്. തടസ്സം മാറ്റി എല്ലാ കാര്യങ്ങളും കുടുംബത്തില്‍ ഭംഗിയായി നടക്കുന്നതിന് വിഘ്നേശ്വരന്റെ അനുഗ്രഹം കൂടിയേ തീരൂ. അതു പോലെ ദേവിയുടെ ഏതു രൂപത്തിലായിരുന്നാലും ഭാവത്തിലാ യാലും ഒരു ചിത്രം സ്ഥാപിക്കുന്നതിലൂടെ ദുഃഖനിവാരണവും സര്‍വ്വ ഐശ്വര്യവും ലഭിക്കും. ഗുരുവായൂരപ്പന്റെയും ശ്രീ അയ്യപ്പന്റെയും ചിത്രങ്ങള്‍ വയ്ക്കുന്നതും ഐശ്വര്യം വര്‍ദ്ധിപ്പിക്കും.
ജലസംഭരണിയുടെ സ്ഥാനം എവിടെയാണ്?
സാധാരണ രീതിയിലുള്ള ആയിരം ലിറ്റര്‍ വെള്ളം വരെ സംഭരിക്കാവുന്ന ടാങ്കുകള്‍ വീടിന്റെ ടെറസ്സിന്റെ മുകളില്‍ വടക്ക് ഭാഗത്തും കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും വരുന്നതില്‍ തെറ്റില്ല. എന്നാല്‍ ഭാരമേറിയ വസ്തുക്കളുടെ സ്ഥാനം ഒരു വീടിനെ സംബന്ധിച്ച് തെക്ക് ഭാഗമാണ്. ആയതിനാല്‍ കോണ്‍ക്രീറ്റ് കൊണ്ട് പണിയുന്ന വലിയ ടാങ്കുകളാണെങ്കില്‍ ഭാരത്തിന്റെ കണക്കനുസരിച്ച് തെക്ക് ഭാഗത്ത് വരുന്നതാണ് ഉത്തമം.
ഒരു വീടിന്റെ ഹാളില്‍ നിന്ന് നേരിട്ട് തുറക്കത്തക്ക വിധത്തില്‍ ശുചിമുറിയുടെ വാതിലുകള്‍ വരാമോ?
ഒരിക്കലും പാടില്ല. പ്രത്യേകിച്ച് വീടിന്റെ മദ്ധ്യഭാഗത്തായിരിക്കും. ഹാള്മുറികള് വരുന്നത്. പ്രസ്തുത മുറിയില്‍ ശുചിമുറിയുടെ വാതില്‍ നേരേ വരുന്നത് ദോഷം തന്നെയാണ്. മനുഷ്യന്റെ നെഗറ്റീവ് എനര്‍ജി പുറംതള്ളുന്ന ഭാഗമാണ് ശുചിമുറികള്‍. വീടിന്റെ മധ്യഭാഗത്തു നിന്നാണ് ഭൗമോര്‍ജം വമിക്കുന്നത്. ഇതും രണ്ടും പരസ്പരവിരുദ്ധമാണ്. അതിനാല്‍ ഹാളില്‍ നിന്നോ ഡ്രായിംഗ് ഹാളുകളില്‍ നിന്നോ സിറ്റൗട്ടില്‍ നിന്നോ നേരിട്ട് ബാത്ത്റൂമിലേക്കുള്ള ഡോര്‍ കൊടുക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: