കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനത്തിന് സിഎം ആര്‍ എല്‍ കമ്പനിയുടെ ഉടമകള്‍ ഡയറക്ടര്‍മാരായ ബാങ്കിതര ധനകാര്യ സ്ഥാപനം കടമായി നല്‍കിയ 77.6 ലക്ഷം രൂപയിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന് പരാതി.കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജാണ് പരാതി നല്‍കിയത്.
അതേസമയം, മാസപ്പടി കേസ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെട്ട കൊച്ചി സിഎം ആര്‍ എല്‍ കമ്പനിയുടെ ഉടമകള്‍ ഡയറക്ടര്‍മാരായ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് വീണയുടെ കമ്പനിക്ക് നാലു വര്‍ഷം ഈടില്ലാത്ത വായ്പയായി ആകെ 77.6 ലക്ഷം രൂപ നല്‍കിയതെന്നാണ് പരാതിയിലുളളത്.
മാസപ്പടിയായി കൈപ്പറ്റിയെന്ന് ആരോപണമുളള 1.72 കോടി ലക്ഷത്തിന് പുറമേയാണ് ഈ തുക. ഇതിലും വിശദ അന്വേഷണമാണ് ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: