ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികമായ പരാക്രം ദിവസത്തില്‍ ഭാരതത്തിലെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നേതാജിയുടെ അചഞ്ചലമായ സമര്‍പ്പണബോധം ഇന്നും പ്രചോദനമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
‘പരാക്രം ദിവസില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ആശംസ അറിയിക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ ജീവിതത്തെയും ധൈര്യത്തെയും ആദരിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സമര്‍പ്പണബോധം ഇന്നും പ്രചോദനമാണ്’ – പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവും സുഭാഷ് ചന്ദ്രബോസിന് ആദരവര്‍പ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന് വേണ്ടി അദ്ദേഹം അര്‍പ്പിച്ച സമര്‍പ്പണം അസാധരണമാണ്. അദ്ദേഹത്തിന്റെ ധൈര്യവും വ്യക്തിപ്രഭാവവും സ്വാതന്ത്രത്തിന് വേണ്ടി നിര്‍ഭയം പോരാടാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രചോദനമേകി. അദ്ദേഹത്തിന്റെ വ്യക്തിത്വം സ്വാതന്ത്ര സമരത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയെന്നും രാഷ്‌ട്രപതി ട്വീറ്റ് ചെയ്തു.
രാവിലെ സംവിധാന്‍ സദനില്‍ നേതാജിക്ക് പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ള, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിംഗ്് എന്നിവരും സംവിധാന്‍ സദനില്‍ സുഭാഷ് ചന്ദ്രബോസിന് പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.
പരാക്രം ദിവസത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസ അറിയിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നേതാജി അര്‍പ്പിച്ച സമര്‍പ്പണത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: