ലുസെയിന്: മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന പാരിസ് ഒളിംപിക്സില്‍ ഭാരതം കടുത്ത ഗ്രൂപ്പില്‍. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ ജേതാക്കളും ടോക്കിയൊ ഒളിംപിക്സ് വെങ്കല ജേതാക്കളുമായ ഭാരത പുരുഷ ടീം ഒളിംപിക്സില്‍ പൂള്ബിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
കരുത്തരായ ബെല്‍ജിയം, ഓസ്ട്രേലിയ, അര്‍ജന്റീന, ന്യൂസിലന്‍ഡ് അയര്‍ലന്‍ഡ് എന്നീ അഞ്ച് ടീമുകള്‍ക്കൊപ്പമാണ് ഭാരതം പൂള്‍ബിയില്‍ ഉള്‍പ്പെട്ടത്. പൂള് എയില്‍ നെതര്‍ലന്‍ഡ്സ്, ജര്‍മനി, ബ്രിട്ടന്, സ്പെയിന്, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക എന്നിവരാണുള്ളത്. ആന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്(എഫ്ഐഎച്ച്) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 12 ടീമുകളാണ് പാരിസ് ഒളിംപികില്‍ പൊരുതാനിറങ്ങുന്നത്.
ആറ് വീതം ടീമുകളായി രണ്ട് ഗ്രൂപ്പുകളാണുള്ളത്. വനിതാ ടീമുകളുടെ ഗ്രൂപ്പ് നിര്‍ണയവും എഫ്ഐഎച്ച് പ്രഖ്യാപിച്ചു. ഭാരതത്തിന് യോഗ്യത നേടാന്‍ സാധിച്ചില്ല. പൂള് എയില്‍ ജര്‍മനി, ബെല്‍ജിയം, ജപ്പാന്, ചൈന, ഫ്രാന്‍സ് ടീമുകള്‍ ഉള്‍പ്പെട്ടു. പൂള്‍ബിയില്‍ ഉള്ളത് ഓസ്ട്രേലിയ, അര്‍ജന്റീന, ബ്രിട്ടന്, സ്പെയിന് അമേരിക്ക, ദക്ഷിണാഫ്രിക്ക ടീമുകളാണ്. ജൂലൈ 26ന് ആരംഭിക്കുന്ന ഒളിംപിക്സിന്റെ രണ്ടാം ദിവസം ഹോക്കി മത്സരങ്ങള്‍ തുടങ്ങും. ആഗസ്ത് ഒമ്പതിനാണ് ഫൈനല്‍ പോരാട്ടം. 11ന് ഒളിംപിക്സ് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: