ബെയ്ജിങ്: ചൈനയെ വിറപ്പിച്ച് അതിശക്തമായ ഭൂചലനം. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തെക്കൻ സിൻജിയാങ് പ്രദേശത്താണുണ്ടായത്. കിർഗിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ ന്യൂദൽഹിയിലുമുണ്ടായി.
കിർഗിസ്ഥാനിലും റിക്ടര്‍ സ്കെയിലിൽ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ ഭൂചലനത്തിന്റെയും പ്രഭവകേന്ദ്രം സിൻജിയാൻ തന്നെയാണ്. കിര്‍ഗിസ്ഥാനിലും ആളപായം റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല. അതെസമയം ആളുകൾ വീടുകൾ വീട്ട് ഓടിയിറങ്ങിയതായി റിപ്പോര്‍ട്ടുകൾ പറയുന്നു
ഉസ്ബെകിസ്ഥാനിലും സിൻജിയാൻ ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. സിൻജിയാനില് ഭൂകമ്പമുണ്ടായതിനു ശേഷം അര മണിക്കൂറോളം കഴിഞ്ഞാണ് ഉസ്ബെകിസ്ഥാനിൽ പ്രകമ്പനം അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: