ന്യൂയോർക്ക്: അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിൽ കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ മാത്രം ആറ് ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതായി യുഎസ് ഹൗസിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റിതേഷ് ഠണ്ടൻ. ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നത് സർവ്വ സാധാരണമായിരിക്കുകയാണെന്നും പരാതിപ്പെട്ടിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഠണ്ടൻ കുറ്റപ്പെടുത്തി.
അതേ സമയം വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം സെനറ്റർ ഐഷ വഹാബിനെ അറിയിച്ചതായും റിതേഷ് വ്യക്തമാക്കി. ” സെനറ്റർ ഐഷ വഹാബിന്റെ ഓഫീസിന് മുന്നിൽ ഞങ്ങൾ ഇന്ന് പ്രതിഷേധ റാലി നടത്തി. അവരുമായോ അല്ലെങ്കിൽ ഓഫീസിലെ ഉദ്യോഗസ്ഥരുമായോ കൂടിക്കാഴ്ച നടത്തണം. എന്നാൽ പ്രവർത്തി ദിവസമായിരുന്നിട്ട് കൂടി അവർ ഇതിന് തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത നടപടിയാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഇവരെ പോലെയുള്ളവർക്കായി നികുതി പണം ഉപയോഗിക്കുന്നത് അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നുവെന്നും റിതേഷ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: