ഏറ്റുമാനൂര്‍: പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്കര്‍ത്താവും വീരശൈവ ലിംഗായത്ത് ആചാര്യനുമായ ബസവേശ്വരനെ ഭാരത നവോത്ഥാനത്തിന്റെ പിതാവായി പ്രഖ്യാപിക്കണമെന്ന് ഓള് ഇന്ത്യ വീരശൈവ മഹാ സഭ സംസ്ഥാന സമിതി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ജാതി വ്യവസ്ഥിതിക്കും അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കും എതിരെ ലോകത്ത് ആദ്യമായി ശബ്ദമുയര്‍ത്തിയ ബസവേശ്വരന് ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ലിംഗ സമത്വത്തിന്റെയും ആദ്യ വക്താവായിരുന്നെന്ന് യോഗം അഭിപ്രായപ്പെട്ടു. കര്‍ണാടക സര്‍ക്കാര്‍ ബസവേശ്വരനെ സാംസ്കാരിക സ്ഥാനപതിയായി പ്രഖ്യാപിച്ചതിനെ യോഗം സ്വാഗതം ചെയ്തു.
ബെംഗളൂരു – കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് ട്രെയിനിന് ബസവേശ്വര എക്സ്പ്രസ് എന്ന് നാമകരണം ചെയ്യുക, ബസവേശ്വര ജയന്തി ദേശീയ അവധിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്കാന് തീരുമാനിച്ചു. ഏറ്റുമാനൂര്‍ ബ്രാഹ്മണ സമൂഹമഠം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് റ്റി.പി. കുഞ്ഞുമോന് അധ്യക്ഷനായി. സെക്രട്ടറി ഷൈലജ ശശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പി.വി. സുരേഷ്, സി.പി. മധുസൂദനന് പിള്ള, രതീഷ് ഹരിപ്പാട്, ഓമന മോഹനന്, രാധാകൃഷ്ണ പിള്ള , സുധീഷ് കോട്ടയം, ബിജു ചീങ്കല്ലേല്‍, സജി ഞക്കനാല്‍, സുനില്‍ വെട്ടിയാര്‍, റ്റി.ജി. സുജിത്ത്കുമാര്‍, പ്രീത കോട്ടവട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: