രാമക്ഷേത്രത്തിലെ രാം ലല്ലയുടെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ഞായറാഴ്ച തന്നെ കങ്കണ റണാവത്ത് അയോധ്യയിൽ എത്തിയിരുന്നു. അയോധ്യയിലെത്തിയ കങ്കണ ആത്മീയ ആചാര്യനായ രാമഭദ്രാചാര്യയെ സന്ദർശിക്കുന്നതിന്റെയും ക്ഷേത്രാങ്കണം ചൂലു കൊണ്ട് വൃത്തിയാക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ഇപ്പോഴിതാ, രാമക്ഷേത്രത്തിനകത്ത് പ്രാൺ പ്രതിഷ്ഠ നടക്കുമ്പോൾ ക്ഷേത്രത്തിനു വെളിയിൽ സന്തോഷത്തോടെ ജയ് ശ്രീറാം വിളികളുമായി ആഘോഷമാക്കുന്ന കങ്കണയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"Jai Shree Ram!" #KanganaRanaut's happiness knows no bounds, as #RamMandir is consecrated! pic.twitter.com/l7jUXdVM8E
— Mojo Story (@themojostory) January 22, 2024
“അയോധ്യാധാം സന്ദർശിക്കുന്നവർ മനസ്സമാധാനം കണ്ടെത്തുക മാത്രമല്ല, തങ്ങളെത്തന്നെ മികച്ചതും ബുദ്ധിപരവുമായ പതിപ്പുകളായി മാറുമ്പോൾ ദൈവിക ആനന്ദത്തോടെ നടക്കുകയും ചെയ്യുന്നു. വത്തിക്കാൻ ക്രിസ്ത്യാനികൾക്ക് എത്രമാത്രം പ്രധാനമാണോ അതുപോലെയാണ് നമുക്ക് അയോധ്യയും. അയോധ്യക്ക് രാജ്യത്തിനുള്ളിൽ മാത്രമല്ല, അതിന്റെ തീരങ്ങൾക്കപ്പുറവും വളരെയധികം പ്രാധാന്യമുണ്ട്. ഭഗവാൻ ശ്രീരാമനെ ഇവിടെ സന്ദർശിച്ച് ആരാധിക്കാനുള്ള ജ്ഞാനം നൽകിയതിൽഎല്ലവരും ഭാഗ്യവാന്മാരാകുന്നു,” എന്നാണ് ഇന്നലെ കങ്കണ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: