നടൻ ഉണ്ണി മുകുന്ദന്റെഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് നവംബർ 9. കിസ്മത്ത്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച ഷെരീഫ് മുഹമ്മദ്, അബ്ദുൽ ഗദാഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. പോയവർഷം നവംബർ ഒൻപതിനാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. യൂട്യൂബിൽ ഒരു മോഷൻ പോസ്റ്റർ റിലീസ് ചെയ്തായിരുന്നു പ്രഖ്യാപനം
ചുവപ്പു നാടയിൽ ചുറ്റപ്പെട്ട ഭ്രൂണം, തകർക്കപ്പെട്ട ബാബ്‌റി മസ്ജിദ് പശ്ചാത്തലം എന്നിവയുൾപ്പെട്ട ദൃശ്യങ്ങളായിരുന്നു ഈ മോഷൻ പോസ്റ്ററിൽ. ജനനത്തിനു മുൻപ് തുടങ്ങി, മരണത്തിനു ശേഷം അവസാനിക്കുന്ന കഥ എന്നായിരുന്നു ടാഗ്‌ലൈൻ. ഈ സിനിമയുടെ നിർമാതാവിന് ഉണ്ണി മുകുന്ദനെ ട്രോൾ ചെയ്തു ഒരു കമന്റ്റ് വന്നുചേർന്നിരിക്കുന്നു
രാഷ്‌ട്രീയവും ബ്യുറോക്രസിയും സാധാരണ ജനങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. രണ്ടു മാസങ്ങൾക്ക് മുൻപേ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ ഇൻസ്റ്റഗ്രാം മോഷൻ പോസ്റ്ററിലാണ് ഇപ്പോൾ കമന്റ്റ് പ്രത്യക്ഷപ്പെട്ടത്
‘ഇവനെപ്പോലത്തെ ഫാസിസ്റ്റുകളെവച്ച് ഇനിയും സിനിമയെടുക്കണം’ എന്ന് ഇബ്നു എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവിന്റേതാണ് കമന്റ്. ഇതിന് ഷെരീഫ് മുഹമ്മദ് കുറിക്കു കൊള്ളുന്ന മറുപടി നൽകിയിട്ടുണ്ട്
‘നമസ്‍കാരം സഹോദരാ. നിങ്ങളുടെ വികാരം മനസിലാക്കുന്നു. എന്നാൽ എന്റെ അനുഭവത്തിൽ ഉണ്ണി മുകുന്ദൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു നല്ല വ്യക്തിയാണ്. അദ്ദേഹം ഒരു യഥാർത്ഥ ഹിന്ദുവും ഞാനൊരു യഥാർത്ഥ മുസ്ലിമുമാണ്. എല്ലാവരെയും പോലെ ഞങ്ങളും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. നവംബർ 9 എന്ന ചിത്രം ഒരു മതത്തെയും ബാധിക്കില്ല. ഈ ചിത്രം സമൂഹത്തിന് ഒരു നല്ല സന്ദേശമാകും’ എന്ന് ഞാൻ ഉറപ്പു നൽകുന്നു എന്ന് ഷെരീഫ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: