Categories: Entertainment

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഭരണഘടന പങ്കുവച്ച് പാർവതി; ‘ജയ് ശ്രീറാം’ വിളികളുമായി സേഷ്യൽ മീഡിയ

ഇൻസ്റ്റഗ്രാമിലാണ് പാർവതി ചിത്രം പങ്കുവച്ചത്

Published by

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്കായി ഇന്ത്യയിലെ നിരവധി പ്രമുഖ താരങ്ങളാണ് അയോധ്യയിൽ എത്തിയത്. രജനീകാന്ത് അടക്കമുള്ള തെന്നിന്ത്യൻ താരങ്ങളും പരിപാടിയിൽ പങ്കെടുക്കാനെത്തി. നിരവധി മലയാളി താരങ്ങളും സോഷ്യൽ മീഡിയയിൽ രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ച് പോസ്റ്റുകൾ പങ്കുവയക്കുന്നുണ്ട്. ഇപ്പോഴിതാ മലയാളി താരം പാർവതി തിരുവോത്തിന്റെ സോഷ്യൽ മീഡിയാ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

‘പരമാധികാര സോഷ്യലിസ്റ്റ് സെക്യുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്’ എന്നെഴുതിയ ഇന്ത്യൻ ഭരണഘടന ആമുഖത്തിന്റ ചിത്രമാണ് പാർവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്. ചിത്രം പങ്കുവച്ച നിമിഷനേരത്തിനുള്ളിൽ പോസ്റ്റിനെ  വിമർശിച്ചു നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്

അടുത്തിടെയാണ് കേരള സർക്കാർ, സ്കൂളുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുകയും ഇന്ത്യൻ ഭരണഘടന ആമുഖം പുസ്തകങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തത്. വളർന്നുവരുന്ന തലമുറയിൽ ഭരണഘടനാ മൂല്യങ്ങൾ സന്നിവേശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടതു സർക്കാർ പദ്ധതി നടപ്പാക്കിയത്.

അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, രജനികാന്ത്, ധനുഷ്, അനുപം ഖേർ, വിവേക് ​​ഒബ്‌റോയ്, ആലിയ ഭട്ട്, കത്രീന കൈഫ്, രൺബീർ കപൂർ, വിക്കി കൗശൽ, മാധുരി ദീക്ഷിത്, ഭർത്താവ് ശ്രീറാം മാധവ് നൈനെ, പവൻ കല്യാൺ, ഷെഫാലി ഷാ, ജാക്കി ഷ്റോഫ്, ആയുഷ്മാൻ ഖുറാന എന്നിവരുൾപ്പെടെ ഇന്ത്യൻ ചലച്ചിത്രമേഖലയിൽ നിന്നുള്ള നിരവധി അഭിനേതാക്കൾ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ അയോധ്യയിൽ എത്തിച്ചേർന്നിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by