ഗുരുവായൂര്‍: പുതുക്കിപ്പണിത ഗുരുവായൂരില്‍ പഞ്ചാജന്യം ഗസ്റ്റ് ഹൗസ് ഞായറാഴ്ച തുറന്നതോടെ ഭക്തര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യങ്ങളോടെ മുറി ലഭ്യമാകും. ഗുരുവായൂര്‍ ദേവസ്വം വകയുള്ള ഈ ഗസ്റ്റ് ഹൗസില്‍ മൂന്ന് കിടക്കകളുള്ള 26 എസി മുറികളുണ്ട്. എസി മുറികള്‍ക്ക് വെറും 1200 രൂപ മാത്രമാണ് വാടക.
55 നോണ്‍ എസി മുറികളുണ്ട്. മൂന്ന് കിടക്കകളോട് കൂടി ഈ മുറിക്ക് വെറും 600 രൂപയേ വേണ്ടു. അഞ്ച് കിടക്കകളോട് കൂടിയ 24 മുറികളുണ്ട്. ഈ മുറിക്ക് വെറും 800 രൂപ മാത്രം. ഈ മാസം തന്നെ മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനവും നിലവില്‍ വരും. ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ നിരക്ക് അല്‍പം ഉയരുമെന്ന് മാത്രം.
അഞ്ച് നിലകളുള്ള പാഞ്ചജന്യം 11 കോടി രൂപ ചെലവഴിച്ചാണ് പാഞ്ചജന്യം പുതുക്കിപ്പണിതത്. തറയോടുകള്‍ പൂര്‍ണ്ണമായും മാറ്റി. ചുമരുകളിലും മാറ്റങ്ങള്‍ വരുത്തി. മുറി മോടി പിടിപ്പിച്ചു. റിസപ്ഷന്‍ കൗണ്ടര്‍ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്.
പാര്‍ക്കിങ്ങും ശൗചാലയവും പരിഷ്കരിച്ചു. ദേവസ്വം എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് നവീകരണജോലികള്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: